നാല് സെന്റ്, ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിത് ഒന്നരവര്‍ഷം; മനംമടുത്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

നാല് സെന്റ്, ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ കയറിയിറങ്ങിത് ഒന്നരവര്‍ഷം; മനംമടുത്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍.ഡി.ഒ. ഓഫീസ് വരെ ഒന്നര വര്‍ഷത്തോളം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി. പുരയിടത്തിലെ മരക്കൊമ്പിലാണ് വടക്കേക്കര പഞ്ചായത്ത് മാല്യങ്കര കോയിക്കല്‍ സജീവന്‍ (57) തൂങ്ങിമരിച്ചത്.

മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി ബന്ധു പ്രശോഭ്, ഷിനില്‍, പഞ്ചായത്ത് അംഗം പി.എം. ആന്റണി എന്നിവര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയില്‍നിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്. കത്തിലെ എഴുത്തില്‍ അവ്യക്തത ഉള്ളതിനാല്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍, വീഴ്ചയുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍. കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.



Other News in this category



4malayalees Recommends