വിനീത് അതിബുദ്ധിമാനായ സംവിധായകന്‍; പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്ണന്‍

വിനീത് അതിബുദ്ധിമാനായ സംവിധായകന്‍; പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്ണന്‍
വിനീത് ശ്രീനിവാസനെ പ്രശംസിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. വിനീതിന്റെ പടങ്ങള്‍ ഇഷ്ടമാണെന്നും അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്. അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ് സിനിമ ചെയ്യാറില്ല. വളരെ സത്യസന്ധനാണ്.

നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു പൈങ്കിളി ഉണ്ട്. നമ്മള്‍ ബലം പിടിച്ച് അത് കളയുന്നതാണ്. അത് പുറത്തേക്ക് കൊണ്ടുവരാന്‍ വിനീതിന് ഒരു പ്രത്യേക കഴിവുണ്ട്. കുറച്ച് കൂടി പക്വത ആകാമായിരുന്നു എന്ന് പറയാമെങ്കിലും നമുക്ക് ഭയങ്കര ഇഷ്ടമാണ് ഈ സംഗതി. വിനീതിന്റെ പടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.



Other News in this category



4malayalees Recommends