രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലെ താരങ്ങളുടെ ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി ഹിറ്റ് ആയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. വിജയ്യും രശ്മികയും ഒന്നിച്ച് ഡിന്നറിന് എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. വിജയ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു രശ്മിക പ്രതികരിച്ചിരുന്നത്.
വിജയ്യും രശ്മികയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
ഗീതഗോവിന്ദം സിനിമയുടെ സെറ്റില്‍ നിന്നും തനിക്കും വിജയ്ക്കും ഒരു സ്പാര്‍ക്ക് തോന്നിയതിനെ കുറിച്ച് രശ്മിക നേരത്തെ തുറന്ന് പറഞ്ഞിരുന്നു