കാമുകനെ കാണാനായി ആറു വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയി 32 കാരി ; പൊലീസ് കണ്ടെത്തിയത് ആറു ദിവസത്തിന് ശേഷം ; സംഭവത്തില്‍ യുവതിയും കാമുകനും ബന്ധുവും അറസ്റ്റില്‍

കാമുകനെ കാണാനായി ആറു വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയി 32 കാരി ; പൊലീസ് കണ്ടെത്തിയത് ആറു ദിവസത്തിന് ശേഷം ; സംഭവത്തില്‍ യുവതിയും കാമുകനും ബന്ധുവും അറസ്റ്റില്‍
കാമുകന്റെ ആറ് വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയും കാമുകനും യുവതിയുടെ ബന്ധുവും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് സംഭവം. കാമുകനെ കാണാനായാണ് യുവതി ബന്ധുവിന്റെ സഹായത്താല്‍ സഹോദരനെ തട്ടിക്കൊണ്ടുപോയത്.കാണാതായി ആറ് ദിവസത്തിനു ശേഷമാണ് യുവതിയേയും കുട്ടിയേയും പൊലീസ് കണ്ടെത്തുന്നത്. ഫെബ്രുവരി 15 ന് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരനായ ഇരുപത് വയസ്സുള്ള ഹീരാലാലിന്റെ കാമുകിയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. 32 കാരിയായ പിങ്കി എന്ന യുവതിയുമായി ഹീരാലാല്‍ പ്രണയത്തിലായിരുന്നു. ഇയാളുടെ അയല്‍ഗ്രാമത്തിലാണ് യുവതി താമസിച്ചിരുന്നത്.

ഗുര്‍ഗോണില്‍ ജോലി ലഭിച്ച് പോയതിനു ശേഷം പിങ്കിയെ മാസങ്ങളോളം ഹീരാലാല്‍ കണ്ടിരുന്നില്ല. ഇതോടെ കാമുകനെ കാണാനായി പിങ്കി തന്റെ മരുമകന്‍ ലവകേശുമായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ലവകേശാണ് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

കാമുകിയാണ് അനുജനെ തട്ടിക്കൊണ്ടുപോയതെന്ന് ഹീരാലാലിന് അറിയാമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഇക്കാര്യം ഇയാള്‍ വീട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും മറച്ചു വെച്ചു. ഇതേ തുടര്‍ന്നാണ് ഹീരാലാലിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി പതിനഞ്ചിന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലവകേശ് പിങ്കിയെ ഏല്‍പ്പിച്ചു. തനിക്കൊപ്പം കാമുകന്റെ സഹോദരനെ താമസിപ്പിച്ച പിങ്കി ഇക്കാര്യം ഹീരാലാലിനോട് പറഞ്ഞിരുന്നു. ഹീരാലാലിന്റേയും പിങ്കിയുടേയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്.

ചോദ്യം ചെയ്യലില്‍ പിങ്കി കുറ്റം സമ്മതിച്ചു. മുപ്പത്തിരണ്ടുകാരിയുമായുള്ള ബന്ധം വീട്ടുകാര്‍ അറിയുമെന്നതിനാലാണ് ഹീരാലാല്‍ തട്ടിക്കൊണ്ടുപോയ വിവരം മറച്ചു വെച്ചത്.

Other News in this category



4malayalees Recommends