മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ എത്തിയ 'ആറാട്ട്' ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 17.80 കോടിയാണ്. ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്ക് തിയേറ്ററുകളില്‍ ആവേശം തീര്‍ക്കാന്‍ സാധിച്ചു. മാസിന്റെ ആറാട്ടുമായി ആണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം സ്‌ക്രീനില്‍ നിറയുന്നത്.