യുക്രെയ്‌ന് എതിരായ റഷ്യന്‍ സൈനിക നടപടി ; ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകം ; ഇന്ത്യ ആര്‍ക്കൊപ്പമെന്ന് ചര്‍ച്ചയാകുന്നു

യുക്രെയ്‌ന് എതിരായ റഷ്യന്‍ സൈനിക നടപടി ; ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകം ; ഇന്ത്യ ആര്‍ക്കൊപ്പമെന്ന് ചര്‍ച്ചയാകുന്നു
യുക്രെയ്‌ന് എതിരായ റഷ്യന്‍ സൈനിക നടപടി രണ്ടാം ദിനത്തിലും തുടരുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ നിലപാട് ചര്‍ച്ചയാവുന്നു. വിവിധ ലോക രാജ്യങ്ങള്‍ റഷ്യക്ക് എതിരെ ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി മുന്നോട്ട് പോവുമ്പോള്‍ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍, യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് എന്തെന്ന് അറിയില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

റഷ്യക്ക് മേല്‍ ഉപരോധം ശക്തമാക്കുമെന്ന് അറിയിച്ച് മാധ്യമങ്ങളെ കണ്ട ജോ ബൈഡന്‍ ഇതിനിടെയാണ് ഇന്ത്യ അമേരിക്കയ്ക്ക് ഒപ്പം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചത്. വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്, ഇന്ത്യന്‍ നിലപാട് എന്താണ് എന്ന് പൂര്‍ണവ്യക്തതയില്ല എന്നും ബൈഡന്‍ ചൂണ്ടിക്കാട്ടുന്നു.

റഷ്യ തൊടുത്തുവിട്ടത് ഇരുനൂറോളം മിസൈലുകള്‍; 137 മരണം, കീഴടങ്ങാന്‍ മനസ്സില്ലാതെ യുക്രൈന്‍

റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ബൈഡന്‍ നല്‍കുന്നു. റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിന്റെ യുക്രെയ്ന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാവുമെന്ന എന്ന മുന്നറിയിപ്പും ജോ ബൈഡന്‍ നല്‍കുന്നുണ്ട്. ഉക്രേനിയന്‍ പ്രതിസന്ധിയില്‍ ഇന്ത്യയും യുഎസും ഒരേ നിലപാടിലല്ലെന്നാണ് വ്യക്തമാക്കുന്നതാണ് ബൈഡന്‍ നല്‍കുന്ന സൂചന.

യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ ഒപ്പം നില്‍ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. യുക്രൈനുമായി ഇപ്പോള്‍ നടക്കുന്നത് പ്രാദേശിക സംഘര്‍ഷമായി കണക്കാക്കിയാല്‍ മതിയെന്നും ഇന്ത്യയോട് റഷ്യ അറിയിക്കുന്നു.

Other News in this category



4malayalees Recommends