യോഗി തന്ത്രം, മോദി മന്ത്രം! ഉത്തര്‍പ്രദേശില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിച്ച് ജനം; വഴിതെറ്റിക്കാനുള്ള പ്രതിപക്ഷ ശ്രമം ജനം തള്ളി ബിജെപിയെ വിജയിപ്പിച്ചെന്ന് യോഗി

യോഗി തന്ത്രം, മോദി മന്ത്രം! ഉത്തര്‍പ്രദേശില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിച്ച് ജനം; വഴിതെറ്റിക്കാനുള്ള പ്രതിപക്ഷ ശ്രമം ജനം തള്ളി ബിജെപിയെ വിജയിപ്പിച്ചെന്ന് യോഗി

പൂജ ചെയ്ത് കഴിയേണ്ട സന്ന്യാസി ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ എത്തിയിട്ട് എന്ത് ചെയ്യാനാണ്? അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ചോദ്യത്തിന് ജനം 2022ല്‍ മറുപടി നല്‍കിയപ്പോള്‍ യോഗി ആദിത്യനാഥ് അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന യുപിയിലെ ആദ്യ മുഖ്യമന്ത്രിയായി മാറി.


പ്രതിപക്ഷം ദിവസങ്ങളായി നടത്തിവന്ന വഴിതെറ്റിക്കുന്ന പ്രചരണമാണ് സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബിജെപി കാഴ്ചവെച്ച സത്ഭരണത്തില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപി നേടുന്നത്. ജാതിയുടെയും, മതത്തിന്റെയും രാഷ്ട്രീയം കുഴിച്ചിട്ടാണ് യുപിയില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കിയതെന്നും സംസ്ഥാന ആസ്ഥാനത്ത് എത്തിയ യോഗി ആദിത്യനാഥ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നിരാശാജനകമായ പ്രകടനമാണ് ഇക്കുറിയും കാഴ്ചവെച്ചത്. രണ്ട് സീറ്റില്‍ പാര്‍ട്ടി ഒതുങ്ങുമെന്നാണ് കരുതുന്നത്. 1985ന് ശേഷം ആദ്യമായാണ് ഭരണത്തിലുള്ള പാര്‍ട്ടിയെ യുപിയിലെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കുന്നത്.

ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്നും യോഗി ആദിത്യനാഥ് വിജയിച്ചിരിക്കുന്നത്.
Other News in this category



4malayalees Recommends