റിസോര്‍ട്ട് നാടകങ്ങള്‍ ആവശ്യമായില്ല! ഗോവയില്‍ 20 സീറ്റുകളില്‍ വിജയിച്ച ബിജെപി 3 സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍; പ്രമോദ് സാവന്ത് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തും

റിസോര്‍ട്ട് നാടകങ്ങള്‍ ആവശ്യമായില്ല! ഗോവയില്‍ 20 സീറ്റുകളില്‍ വിജയിച്ച ബിജെപി 3 സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍; പ്രമോദ് സാവന്ത് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തും

ഗോവയില്‍ റിസോര്‍ട്ട് നാടകങ്ങള്‍ക്ക് ഇക്കുറി തിരിതെളിഞ്ഞില്ല. 40 നിയമസഭാ മണ്ഡലങ്ങളില്‍ 20 ഇടത്തും ബിജെപിയെ വിജയിപ്പിച്ച് ജനം വീണ്ടും ഗോവയുടെ നയം വ്യക്തമാക്കി. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ നേടിയാണ് ബിജെപി വീണ്ടും അധികാരം പിടിക്കുന്നത്.


അന്റോണിയോ വാസ്, ചന്ദ്രകാന്ത് ഷെട്യെ, അലക്‌സ് റെജിനാള്‍ഡ് എന്നീ സ്വതന്ത്രരാണ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിക്കും, കോണ്‍ഗ്രസിനും പുറമെ തൃണമൂല്‍ കോണ്‍ഗ്രസും, എഎപിയും ഇക്കുറി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിരുന്നു. 2017ല്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 13 സീറ്റ് നേടിയ ബിജെപി ഗോവാ ഫോര്‍വേഡ് പാര്‍ട്ടിയുടെയും, എംജിപിയുടെയും, സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിലെത്തിയിരുന്നു.

2017ലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് പനാജിയിലെ ആഡംബര റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കുറിയും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ പാളി.
Other News in this category



4malayalees Recommends