പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയ 22കാരിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം ; മുറിയില്‍ അടച്ചിട്ട് ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിച്ചു

പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയ 22കാരിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം ; മുറിയില്‍ അടച്ചിട്ട് ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിച്ചു
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ 22കാരിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിക്കുകയും ചെയ്തതായി യുവതിയുടെ പരാതി.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവാസിലാണ് സംഭവം. സഹോദരനാണ് യുവതിയുടെ ദുരവസ്ഥ പുറത്തറിയാന്‍ ഇടയാക്കിയത്. യുവതിയെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ ദുരവസ്ഥ യുവതി അറിയിക്കുകയായിരുന്നു. സഹോദരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭര്‍ത്താവിനും മറ്റു ബന്ധുക്കള്‍ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെ ഒരു ദയയുമില്ലാതെ ഭര്‍ത്താവും കുടുംബവും തന്നെ തല്ലാറുണ്ടെന്നും മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Other News in this category



4malayalees Recommends