ഈ സഹോദരങ്ങള്‍ ഇത്രയേറെ അകന്നോ? സെന്റ് പോള്‍സ് കത്തീഡ്രലില്‍ ജൂബിലി സര്‍വ്വീസ് അരങ്ങേറുമ്പോള്‍ എതിര്‍ഭാഗങ്ങളില്‍ ഇരുന്ന് ഹാരിയും, വില്ല്യമും; പരസ്പരം ഒന്ന് നോക്കാന്‍ പോലും കഴിയാതെ പ്രിയപ്പെട്ടവര്‍?

ഈ സഹോദരങ്ങള്‍ ഇത്രയേറെ അകന്നോ? സെന്റ് പോള്‍സ് കത്തീഡ്രലില്‍ ജൂബിലി സര്‍വ്വീസ് അരങ്ങേറുമ്പോള്‍ എതിര്‍ഭാഗങ്ങളില്‍ ഇരുന്ന് ഹാരിയും, വില്ല്യമും; പരസ്പരം ഒന്ന് നോക്കാന്‍ പോലും കഴിയാതെ പ്രിയപ്പെട്ടവര്‍?

ഏറ്റവും സ്‌നേഹത്തില്‍ കഴിഞ്ഞവര്‍ ശത്രുക്കളായി മാറിയാല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശത്രുത എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്ന് തെളിയിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ സഹോദരങ്ങളായ ഹാരി, വില്ല്യം രാജകുമാരന്‍മാരുടെ ബന്ധത്തിലെ അവസ്ഥ. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ കുടുംബത്തിലെ മുഴുവന്‍ ആളുകളും ഒരുമിച്ചെത്താന്‍ രാജ്ഞി ഉത്തരവിട്ടെങ്കിലും ഇവരെ മനസ്സ് കൊണ്ട് ഒരുമിപ്പിക്കാന്‍ കഴിയില്ലെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.


സെന്റ് പോള്‍സ് കത്തീഡ്രലില്‍ താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസിനെത്തിയപ്പോള്‍ ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും വില്ല്യം രാജകുമാരനില്‍ നിന്നും ഭാര്യ കെയ്റ്റില്‍ നിന്നും ഏറെ അകന്നാണ് ഇരുന്നത്. സഹോദരങ്ങള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെങ്കിലും പരസ്പരം ഒന്ന് മുഖത്തേക്ക് പോലും നോക്കുന്നില്ലെന്ന് ഉറപ്പിക്കാനും ശ്രദ്ധിച്ചു.

ജൂബിലി സര്‍വ്വീസില്‍ നൂറുകണക്കിന് രാഷ്ട്രീയക്കാരും, പ്രമുഖരും പങ്കെടുത്തെങ്കിലും സസെക്‌സുമാരിലായിരുന്നു ലോകത്തിന്റെ കണ്ണുകള്‍. ഹാരിയും, മെഗാനും കത്തീഡ്രലില്‍ എത്തുമ്പോള്‍ പുറത്ത് ഒത്തുകൂടി ജനങ്ങളില്‍ ഒരു വിഭാഗം കൂകിവിളിച്ചു. എന്നാല്‍ ഇതിന് മുകളില്‍ ആളുകള്‍ കൈയടിച്ച് ആരവം മുഴക്കിയതോടെ എതിര്‍പ്പറിയിച്ച വിഭാഗം ഒതുങ്ങിപ്പോയി.

ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാരുമായി സംസാരിച്ചും, ചിരിച്ചും സമയം ചെലവഴിക്കാന്‍ ഹാരി തയ്യാറായപ്പോള്‍ വില്ല്യം രാജകുമാരനും, കെയ്റ്റും കൂടുതല്‍ റിസര്‍വ് ചെയ്ത അവസ്ഥയിലായിരുന്നു കത്തീഡ്രലില്‍ ഇരുന്നത്. ഹാരിയും, വില്ല്യമും തമ്മിലുള്ള ബന്ധം ഇപ്പോഴും അത്ര സുഖത്തിലല്ലെന്നാണ് ഇരുവരുടെയും ശരീരഭാഷ തന്നെ ഉറപ്പിക്കുന്നത്.
Other News in this category



4malayalees Recommends