വില വര്‍ദ്ധനവിന്റെ ചിറകിലേറി ഖജനാവിലേക്ക് ദിവസേന ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ട്; വാറ്റ് ഇനത്തില്‍ 422 മില്ല്യണ്‍ പൗണ്ടും; നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഇതിലും വലിയ അവസരമുണ്ടോ?

വില വര്‍ദ്ധനവിന്റെ ചിറകിലേറി ഖജനാവിലേക്ക് ദിവസേന ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ട്; വാറ്റ് ഇനത്തില്‍ 422 മില്ല്യണ്‍ പൗണ്ടും; നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഇതിലും വലിയ അവസരമുണ്ടോ?

നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാകിന് മുന്നിലുള്ളത് മികച്ച അവസരമെന്ന് അവകാശവാദം. കുതിച്ചുയരുന്ന വിലകള്‍ മൂലം ദിവസേന ട്രഷറിയിലേക്ക് അധികമായി ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ടാണെന്നാണ് കണ്ടെത്തല്‍.


ജനങ്ങളുടെ ബുദ്ധിമുട്ടില്‍ നിന്നും പണം പിടുങ്ങുകയാണ് ചാന്‍സലര്‍ ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം ഒന്‍പത് ശതമാനത്തില്‍ ഓടുമ്പോള്‍ എമര്‍ജന്‍സി ടാക്‌സ് കട്ടിന് സുനാക് തയ്യാറാകുന്നുമില്ല. ഇതോടെ രാജ്യത്ത് ജനജീവിതം കടുപ്പമേറിയ അവസ്ഥയിലാണ്.

ആഭ്യന്തര ഇന്ധന ബില്ലുകള്‍ കുറയ്ക്കാന്‍ സുനാക് തയ്യാറായെങ്കിലും ഇത് പര്യാപ്തമല്ലെന്നാണ് വിമര്‍ശകരുടെ നിലപാട്. വാറ്റ് ഇനത്തില്‍ ട്രഷറിക്ക് ദിവസേന 422 മില്ല്യണ്‍ പൗണ്ട് ലഭിക്കുന്നതായി ലിബറല്‍ ഡെമോക്രാറ്റുകള്‍ പറയുന്നു. ഉയര്‍ന്ന വിലകളില്‍ നിന്നും 23.5 മില്ല്യണ്‍ പൗണ്ട് അധികമായി ലഭിക്കുന്നു.

ഈ വര്‍ഷം 8.6 ബില്ല്യണ്‍ പൗണ്ടാണ് ഇതില്‍ നിന്നും ഖജനാവിലേക്ക് ഒഴുകുകയെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കി. വാറ്റ് 17.5 ശതമാനമായി കുറയ്ക്കാനുള്ള ലിബറല്‍ ഡെമോക്രാറ്റ് നീക്കം കണ്‍സര്‍വേറ്റീവ് എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയിരുന്നു.

ഇത് നടപ്പായെങ്കില്‍ ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം 600 പൗണ്ട് വീതം ലാഭിക്കാന്‍ കഴിയുമായിരുന്നു. വാറ്റ് വെട്ടിക്കുറയ്ക്കുന്നത് ജനങ്ങളുടെ പോക്കറ്റില്‍ നേരിട്ട് പണം നല്‍കുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ വാദം.
Other News in this category



4malayalees Recommends