എന്‍എച്ച്എസ് ജീവനക്കാര്‍ തയ്യാറായിരിക്കണം വംശീയ അതിക്രമങ്ങള്‍ നേരിടാന്‍; അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിഎംഎ; നഴ്‌സുമാരും, ഡോക്ടര്‍മാരും വിവേചനങ്ങള്‍ നേരിടേണ്ടി വരും?

എന്‍എച്ച്എസ് ജീവനക്കാര്‍ തയ്യാറായിരിക്കണം വംശീയ അതിക്രമങ്ങള്‍ നേരിടാന്‍; അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിഎംഎ; നഴ്‌സുമാരും, ഡോക്ടര്‍മാരും വിവേചനങ്ങള്‍ നേരിടേണ്ടി വരും?

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങളും, വിവേചനങ്ങളും ഇരട്ടിയായി ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. കഴിഞ്ഞ മാസങ്ങളിലായി ജീവനക്കാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ട്രസ്റ്റ് നേതാക്കളോടും, കെയര്‍ ക്വാളിറ്റി കമ്മീഷനോടും ഹെല്‍ത്ത് പ്രൊഫഷണലുകള്‍ ആവശ്യപ്പെട്ടിരുന്നു.


ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്‍എച്ച്എസില്‍ നടക്കുന്ന വംശീയത സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വംശീയ ന്യൂനപക്ഷ ജീവനക്കാര്‍ ഉയര്‍ന്ന തോതിലുള്ള വംശീയത അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

യുകെയിലെ രണ്ടായിരത്തോളം ഡോക്ടര്‍മാര്‍ക്കിടയിലും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും നടത്തിയ സര്‍വ്വെയിലാണ് മെഡിക്കല്‍ പ്രൊഫഷണിലും, തൊഴിലിടങ്ങളിലും വംശീയത അനുഭവിക്കുന്നത് തുടരുന്നതായി ബിഎംഎ സ്ഥിരീകരിച്ചത്. 90 ശതമാനത്തോളം കറുത്തവരും, ഏഷ്യന്‍ വംശജരും, 73 ശതമാനം മിക്‌സഡ് വിഭാഗങ്ങളും, 64 ശതമാനം വെള്ളക്കാരും മെഡിക്കല്‍ പ്രൊഫഷനില്‍ വംശീയത ഒരു പ്രശ്‌നമായി വിലയിരുത്തുന്നു.


ജീവനക്കാര്‍ക്ക് എതിരായ അക്രമണങ്ങള്‍ ഗുരുതരമായി കണക്കാത്തത് വംശീയ പ്രശ്‌നം ഉയര്‍ത്തിവിടുകയാണെന്ന് ബിഎംഎ ഡൈവേഴ്‌സിറ്റി ലീഡ് ഡോ. യശോഥാ ബ്രൗണ്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ച മേഴ്‌സിസൈഡ് ക്ലോസ്ലിയിലെ റോബി മെഡിക്കല്‍ സെന്റര്‍ ഏറ്റെടുത്ത ജിപി ഡോ. അമന്‍ അമീറിന് നേരിടേണ്ടി വന്നത് സമാനമായ അക്രമമാണ്.

പ്രാക്ടീസിന് തീവെയ്ക്കുകയും, വംശീയവെറി നിറഞ്ഞ ഗ്രാഫിറ്റിയും വരച്ചാണ് അക്രമികള്‍ രോഷം പ്രകടമാക്കിയത്. സോമര്‍സെറ്റിലും സമാനമായ തീവെപ്പ് നടന്നിരുന്നു. രോഗികളെ പരിപാലിക്കുന്ന ജോലി ചെയ്യുമ്പോഴാണ് എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ സ്റ്റാഫിനും ഈ വംശീയ അതിക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന് ബിഎംഎ ചെയര്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ ചൂണ്ടിക്കാണിച്ചു.

Other News in this category



4malayalees Recommends