70 വര്‍ഷത്തിന് 007-ന്റെ ആശംസ! ബ്രിട്ടീഷ് രാജ്ഞിയെ 'ഫോളോ' ചെയ്യും; അത്യപൂര്‍വ്വ പരാമര്‍ശവുമായി ജെയിംസ് ബോണ്ട്; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ ആദരവ് അര്‍പ്പിച്ച് ഡാനിയേല്‍ ക്രെയ്ഗ്

70 വര്‍ഷത്തിന് 007-ന്റെ ആശംസ! ബ്രിട്ടീഷ് രാജ്ഞിയെ 'ഫോളോ' ചെയ്യും; അത്യപൂര്‍വ്വ പരാമര്‍ശവുമായി ജെയിംസ് ബോണ്ട്; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ ആദരവ് അര്‍പ്പിച്ച് ഡാനിയേല്‍ ക്രെയ്ഗ്

ബ്രിട്ടീഷ് രാജകസേരയില്‍ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന രാജ്ഞിക്ക് ജെയിംസ് ബോണ്ടിന്റെ ആശംസ. 2012 ഒളിംപിക്‌സ് സ്‌കെച്ചിനെ അനുസ്മരിപ്പിച്ചാണ് ഡാനിയേല്‍ ക്രെയ്ഗ് രാജ്ഞിക്ക് ആദരവ് അര്‍പ്പിച്ചത്.


രാജ്ഞിക്കും, രാജ്യത്തിന് 70 വര്‍ഷത്തോളം നല്‍കിയ സേവനങ്ങള്‍ക്കും നന്ദി പറയാനാണ് 54-കാരനായ താരത്തിന്റെ പ്രീ-റെക്കോര്‍ഡ് സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. 'ഞങ്ങളുടെ ജീവിതങ്ങളില്‍ താങ്കളുടെ സാന്നിധ്യം തുടരുന്നതിനും, നിങ്ങളുടെ നേതൃത്വത്തിനും, മാറ്റമില്ലാത്ത മികവിനും നന്ദി', 007 പറഞ്ഞു.

'മാഡം നിങ്ങളെ എവിടെ വേണമെങ്കിലും പിന്തുടരാം, ഏത് ഹെലികോപ്ടറില്‍ നിന്നും ചാടാം', ബോണ്ടിനെ അവതരിപ്പിച്ച ക്രെയ്ഗ് പറഞ്ഞു. 2012 ഒളിംപിക്‌സ് ഗെയിംസ് വേദിയുടെ ഉദ്ഘാടന ചടങ്ങളിലേക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും രാജ്ഞിയെ കൂട്ടി ഹെലികോപ്ടറില്‍ സഞ്ചരിക്കുന്ന വീഡിയോ അക്കാലത്ത് വലിയ ഹിറ്റായിരുന്നു.

ഹെലികോപ്ടറില്‍ നിന്നും രാജ്ഞിയുടെ ബോഡി ഡബിള്‍ ബോണ്ടിനൊപ്പം വേദിയിലേക്ക് ചാടുന്ന തരത്തിലായിരുന്നു സ്റ്റണ്ട്. ഇതിന് പിന്നാലെ ഒളിംപിക് സ്റ്റേഡിയത്തില്‍ രാജ്ഞി നാടകീയമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
Other News in this category



4malayalees Recommends