ആഘോഷം മൂന്നാം ദിവസം; ആവേശം കുറയാതെ രാത്രിയാഘോഷം; രാജ്ഞിയുടെ കുട്ടികളും, പേരക്കുട്ടികളും, അവരുടെ കുട്ടികളും ഒരുമിച്ചെത്തി; മകള്‍ ലിലിബെറ്റിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ച് വീട്ടില്‍ ഒതുങ്ങി ഹാരിയും, മെഗാനും; രാജ്ഞി എവിടെ?

ആഘോഷം മൂന്നാം ദിവസം; ആവേശം കുറയാതെ രാത്രിയാഘോഷം; രാജ്ഞിയുടെ കുട്ടികളും, പേരക്കുട്ടികളും, അവരുടെ കുട്ടികളും ഒരുമിച്ചെത്തി; മകള്‍ ലിലിബെറ്റിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ച് വീട്ടില്‍ ഒതുങ്ങി ഹാരിയും, മെഗാനും; രാജ്ഞി എവിടെ?

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കി കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, മക്കളായ ജോര്‍ജ്ജ് രാജകുമാരനും, ഷാര്‍ലെറ്റ് രാജകുമാരിയും. ലണ്ടനില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള കണ്‍സേര്‍ട്ടിലേക്ക് 39-കാരന്‍ വില്ല്യമും, ഭാര്യ 40-കാരി കെയ്റ്റ് മിഡില്‍ടണും രണ്ട് മൂത്ത കുട്ടികളെ എത്തിച്ചു.


ചാള്‍സ് രാജകുമാരനും, കോണ്‍വാള്‍ ഡച്ചസും, സാറാ, മൈക്ക് ടിന്‍ഡാള്‍, യൂജീന്‍ രാജകുമാരി, ബിയാട്രിസ് രാജകുമാരി, ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ എന്നിവരും ചടങ്ങിനെത്തി. രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പരിപാടിയുടെ മുന്‍ സീറ്റില്‍ ഇടംപിടിച്ചു. എന്നാല്‍ രാജ്ഞിയുടെ അസാന്നിധ്യത്തിലാണ് ആഘോഷങ്ങള്‍ നടന്നത്.

രാജ്ഞി രാജകസേരയില്‍ 70 വര്‍ഷം തികയ്ക്കുന്നതിന്റെ ആഘോഷം നടക്കുമ്പോള്‍ രാജകുടുംബം പാര്‍ട്ടിയില്‍ ഒത്തുചേര്‍ന്ന് പിന്തുണ അറിയിച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രാജ്ഞി ഇവിടെ എത്തിയില്ല. പകരം പാഡിംഗ്ടണ്‍ ബിയറിനൊപ്പമുള്ള ഗ്രാഫിക്കല്‍ വീഡിയോയിലൂടെയാണ് രാജ്ഞി സാന്നിധ്യം അറിയിച്ചത്.

രാജ്ഞിക്കൊപ്പം ചടങ്ങിന് എത്താതെ പോയത് സസെക്‌സ് ഡ്യൂക്കും, ഡച്ചസുമാണ്. മക്കളായ ആര്‍ച്ചിയ്ക്കും, ലിലിബെറ്റിനുമൊപ്പമാണ് ഇവര്‍ വീട്ടില്‍ സമയം ചെലവിട്ടത്. ഒരു വയസ്സ് തികയുന്ന ലിലിബെറ്റിന്റെ ബര്‍ത്ത്‌ഡേ ആഘോഷം ഈ സമയത്ത് തന്നെയാണ് നടത്തിയത്. വിന്‍ഡ്‌സറില്‍ രാജ്ഞിക്കൊപ്പം കണ്‍സേര്‍ട്ട് വീക്ഷിക്കാന്‍ ദമ്പതികള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെയെങ്കില്‍ കുഞ്ഞ് ലിലിബെറ്റിന്റെ ബര്‍ത്ത്‌ഡേയും ഇവിടെ വെച്ച് രാജ്ഞിയുടെ സാന്നിധ്യത്തില്‍ നടന്നിരിക്കാനാണ് സാധ്യത.
Other News in this category



4malayalees Recommends