അച്ഛന്‍ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുന്നത് കണ്ട് ഭയന്ന് രാത്രി തോട്ടത്തില്‍ ഒളിച്ചു; പാമ്പ് കടിയേറ്റു നാലു വയസുകാരി മരിച്ചു

അച്ഛന്‍ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുന്നത് കണ്ട് ഭയന്ന് രാത്രി തോട്ടത്തില്‍ ഒളിച്ചു; പാമ്പ് കടിയേറ്റു നാലു വയസുകാരി മരിച്ചു
മദ്യപിച്ച് എത്തി അമ്മയുമായി വഴക്കിടുന്ന പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം.തിരുവട്ടാറിനു സമീപം കുലശേഖരത്ത് ആണ് ദാരുണ സംഭവം. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്‌വിക (4)മോളാണ് മരിച്ചത്.

സുരേന്ദ്രന്‍ കൂലിത്തൊഴിലാളിയാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വഴക്കുണ്ടായപ്പോള്‍ ഭയന്ന് സുഷ്‌വികയും സഹോദരന്‍മാരായ സുഷ്‌വിന്‍ ഷിജോ (12), സുജിലിന്‍ജോ (9) എന്നിവരും സമീപത്തുള്ള റബര്‍ തോട്ടത്തില് പോയി ഒളിക്കുകയായിരുന്നു.

കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. തൊട്ടുപിന്നാലെ തന്നെ അയല്‍വാസികള്‍ കുട്ടിയെ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


Other News in this category



4malayalees Recommends