അന്ന് ചിരിക്കാനായില്ല, എട്ടു വര്‍ഷത്തിന് ശേഷം വിവാഹ ദിനം പുനരാവിഷ്‌കരിച്ച് ദമ്പതികള്‍

അന്ന് ചിരിക്കാനായില്ല, എട്ടു വര്‍ഷത്തിന് ശേഷം വിവാഹ ദിനം പുനരാവിഷ്‌കരിച്ച് ദമ്പതികള്‍
എട്ട് വര്‍ഷം മുമ്പ് ഒരുപാട് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വിവാഹിതരായപ്പോള്‍ വേണ്ടരീതിയില്‍ ചിരിക്കാനും സന്തോഷിക്കാനും സാധിക്കാത്തതിന്റെ വിഷമം മാറ്റിയിരിക്കുകയാണ് ഈ ദമ്പതികള്‍. വിവാഹദിനം പുനരാവിഷ്‌കരിച്ച് എട്ടുവര്‍ഷത്തിന് ശേഷം ന്യൂജെന്‍ വെഡിങ് തന്നെ നടത്തിയിരിക്കുകയാണ് രജിതയും അനീഷും.

വെഞ്ഞാറമൂട് കോട്ടുകുന്നം മണ്ഡപക്കുന്ന് കിളിക്കൂട്ടില്‍ വി അനീഷ് ഡോ.വൈഎസ് രജിത ദമ്പതികളാണ് വിവാഹദിനം റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടേയും ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ താരവുമാണ്. എല്ലാത്തിനും സാക്ഷിയായി ഇവരുടെ മകള്‍ ഏഴു വയസ്സുകാരി അമ്മുവും ഉണ്ടായിരുന്നു.

വിവാഹ ഫോട്ടോയ്ക്കായി ചിരിക്കാനായില്ല;എട്ട് വർഷത്തിന് ശേഷം വിഷമം മാറ്റാൻ കളിചിരികളുമായി വെഡിങ് ഷൂട്ട്; സാക്ഷിയായി മകളും; വൈറൽ

2014 ഡിസംബര്‍ 29നായിരുന്നു ഇവരുടെ വിവാഹം. അന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാര്‍ഥിനിയും. പ്രണയത്തിലായിരുന്നെങ്കിലും രജിതയുടെ വീട്ടുകാര്‍ക്ക് വിവാഹത്തിന് സമ്മതമല്ലായിരുന്നു. എങ്കിലും ഇരുവരും ഒളിച്ചോടാന്‍ തയ്യാറായില്ല. ഒടുവില്‍ വിവാഹ ചടങ്ങുകള്‍ ഒന്നുമില്ലാതെ പെണ്‍കുട്ടിയെ വന്നു വിളിച്ചു കൊണ്ടു പോകാന്‍ അനീഷിന്റെ കുടുംബത്തെ രജിതയുടെ വീട്ടുകാര്‍ അറിയിച്ചു.

തുടര്‍ന്ന് അനീഷിന്റെ മാതാവും സഹോദരിയും എത്തി രജിതയെ വിളിച്ചുകൊണ്ടു വരികയും അന്നേദിവസം വൈകിട്ട് കീഴായിക്കോണം ഓഡിറ്റോറിയത്തില്‍ അനീഷിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടക്കുകയും ചെയ്തു.

പഠനം തുടര്‍ന്ന രജിത കൊമേഴ്‌സില്‍ പിഎച്ച്ഡി നേടി. തുടര്‍ന്ന് കുറച്ചുകാലം കിളിമാനൂരിലെ സ്വകാര്യ കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ആയി ജോലി നോക്കി. ജീവിതം സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെങ്കിലും വിവാഹദിനത്തിലെ ചിത്രങ്ങള്‍ കുറച്ചുകൂടി മനോഹരമാക്കാന്‍ അനീഷും ഭാര്യയും ആഗ്രഹിക്കുകയായിരുന്നു. തുടര്‍ന്നാണ് സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനീഷിന്റെ ആഗ്രഹം സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീരാ അജിത്കുമാര്‍ മനസ്സിലാക്കിയതും സഹായവുമായി എത്തിയതും.

മീരയുടെ ഇടപെടലില്‍ വിവാഹ ഫോട്ടോ ഷൂട്ടിനു സാഹചര്യം ഒരുങ്ങി. തുടര്‍ന്ന് ഇരുവരും വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിലേക്ക്. സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോ ഷൂട്ടുകള്‍ തിരുവനന്തപുരം, ആറ്റുകാല്‍ ക്ഷേത്രം, ശംഖുംമുഖം എന്നിവയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്തു.



Other News in this category



4malayalees Recommends