സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല, കേന്ദ്ര സുരക്ഷവേണം; സ്വപ്നയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല, കേന്ദ്ര സുരക്ഷവേണം; സ്വപ്നയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലാ കോടതിയാണ് ഹര്‍ജി പരിഗണിക്കുക. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല, വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയില്‍ നിന്നുള്‍പ്പടെ ഭീഷണി നേരിടുന്നു. ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യപ്പെടുന്നത്.

ഇഡിക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും സ്വപ്നയുടെ ആവശ്യത്തില്‍ കോടതി തീരുമാനം അനുസരിച്ച് നടപടിയെടുക്കാമെന്നുമാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇഡിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എം ആര്‍ അജിത്ത് കുമാര്‍ പരാതി പിന്‍വലിപ്പിക്കാന്‍ ഏജന്റിനെ പോലെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചുറ്റുമുള്ള പൊലീസിനെ നിയോഗിച്ചിരിക്കുന്നത് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിന്‍വലിക്കണമെന്നും സ്വപ്ന കോടതിയില്‍ ആവശ്യപ്പെട്ടു.

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സ്വപ്ന സ്വന്തം നിലയില്‍ രണ്ട് ബോഡി ഗാര്‍ഡുകളെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ആരോപണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന് അന്വേഷിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെടുന്നത്.ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends