ഡല്‍ഹിയില്‍ റെഫ്രിജറേറ്ററിന് അകത്ത് 50 കാരന്റെ മൃതദേഹം ; കൊലപാതകമെന്ന് പൊലീസ്

ഡല്‍ഹിയില്‍ റെഫ്രിജറേറ്ററിന് അകത്ത് 50 കാരന്റെ മൃതദേഹം ; കൊലപാതകമെന്ന് പൊലീസ്
ഡല്‍ഹിയില്‍ റെഫ്രിജറേറ്ററിന് അകത്ത് നിന്നും 50 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. സാകിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

വടക്കന്‍ ഡല്‍ഹിയിലെ ഗൗതം പുരിയിലാണ് സംഭവം. ബന്ധുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സാകിറിനെ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഭാര്യയും മക്കളുമായി പിരിഞ്ഞ സാകിര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. കൊലപാതകത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends