കള്‍ച്ചറില്ലാതെ കള്‍ച്ചര്‍ സെക്രട്ടറി! ജൂലിയസ് സീസറിന്റെ കത്തിക്കുത്ത് അനുസ്മരിപ്പിച്ച് സുനാകിനെ അക്രമിച്ച് നാദീന്‍ ഡോറീസ്; ലിസ് ട്രസ് പ്രേമം അതിരുകടക്കുമ്പോള്‍ കള്‍ച്ചര്‍ സെക്രട്ടറിയുടെ അധിക്ഷേപത്തെ വിമര്‍ശിച്ച് ടോറി എംപിമാര്‍

കള്‍ച്ചറില്ലാതെ കള്‍ച്ചര്‍ സെക്രട്ടറി! ജൂലിയസ് സീസറിന്റെ കത്തിക്കുത്ത് അനുസ്മരിപ്പിച്ച് സുനാകിനെ അക്രമിച്ച് നാദീന്‍ ഡോറീസ്; ലിസ് ട്രസ് പ്രേമം അതിരുകടക്കുമ്പോള്‍ കള്‍ച്ചര്‍ സെക്രട്ടറിയുടെ അധിക്ഷേപത്തെ വിമര്‍ശിച്ച് ടോറി എംപിമാര്‍

ഋഷി സുനാകിനെ ഇഷ്ടമില്ലാത്ത ഒരു വിഭാഗം ടോറി പാര്‍ട്ടിയില്‍ ശക്തമാണ്. ബോറിസ് ജോണ്‍സന്റെ പിന്നില്‍ അണിനിരന്ന് വിശ്വസ്തത പ്രകടിപ്പിച്ചാണ് ഇവര്‍ സുനാകിനെ അക്രമിക്കുന്നത്. ലിസ് ട്രസിനെ ഏത് വിധേനയും പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്.


കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസാണ് ഇക്കാര്യത്തില്‍ മറയില്ലാതെ നില്‍ക്കുന്ന ഒരു പ്രമുഖ. കത്തിയുമായി നില്‍ക്കുന്ന സുനാക് ബോറിസ് ജോണ്‍സനെ പിന്നില്‍ നിന്നും കുത്തുന്ന കാര്‍ട്ടൂണ്‍ റിട്വീറ്റ് ചെയ്ത് ഇവര്‍ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ ഡോറീസിന്റെ ട്വീറ്റിനെ ടോറി എംപിമാര്‍ അത്ര രസകരമായി സ്വീകരിച്ചില്ല. ഇത് വിഭജിക്കുന്നതും, ബുദ്ധിമുട്ടിക്കുന്നതുമായ കാര്‍ട്ടൂണാനെന്ന് പല ടോറി എംപിമാരും പ്രതികരിച്ചു. സുനാകിന്റെ വസ്ത്രധാരണത്തെ വരെ പരിഹസിച്ച ശേഷമാണ് കള്‍ച്ചര്‍ സെക്രട്ടറി ജൂലിയസ് സീസറെ ഉദാഹരണമാക്കി പ്രയോഗിച്ചത്.

ബോറിസ് ജോണ്‍സന്റെ പതനത്തിന് വഴിയൊരുക്കിയതില്‍ ഒരാള്‍ സുനാകായിരുന്നു. ഇത് കാണിക്കാനാണ് ഡോറീസ് ശ്രമിച്ചത്. എന്നാല്‍ സൗത്തെന്‍ഡ് വെസ്റ്റ് ടോറി എംപി സര്‍ ഡേവിഡ് അമെസ് കത്തിക്കുത്തേറ്റ് മരിച്ച സംഭവം അധിക നാളാകുന്നതിന് മുന്‍പ് ഇത്തരമൊരു ചിത്രം ശരിയായില്ലെന്ന് ബിസിനസ്സ് മന്ത്രി ഗ്രെഡ് ഹാന്‍ഡ്‌സ് ചൂണ്ടിക്കാണിച്ചു.


ഇത്തരം ചിത്രീകരണങ്ങള്‍ നടത്തുന്നത് തെറ്റാണെന്ന് വെയില്‍സ് സെക്രട്ടറി റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് പ്രതികരിച്ചു. അതേസമയം മുന്‍ ചാന്‍സലറുടെ വഞ്ചനയെ കാണിക്കാനാണ് ഉദ്ദേശിച്ചതെന്ന് ഡോറീസ് ന്യായീകരിച്ചു. ടോറി അംഗങ്ങളുടെ മനസ്സ് കീഴടക്കാന്‍ സുനാക് മൃദുവ്യക്തിത്വം കാണിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ചാന്‍സലര്‍ക്ക് മുന്‍പ് സ്റ്റേറ്റ് സെക്രട്ടറി വരെ രാജിവെച്ചിരുന്നതായി ഇതിനെതിരെ എംപി കെവിന്‍ ഹോളിന്റേക്ക് ചൂണ്ടിക്കാണിച്ചു. 55 രാജിവെപ്പുകള്‍ ഉണ്ടായി, ഇവരില്‍ പലരും നേതൃപോരാട്ടത്തിലും ഉണ്ടായി. ബോറിസ് എങ്ങിനെയാണ് മുന്നിലെത്തിയതെന്ന് നിങ്ങള്‍ മറന്നോ? വിശ്വസ്തതയ്ക്കും അതിരുകളുണ്ട്, കെവിന്‍ ഓര്‍മ്മിപ്പിച്ചു. തെരേസ മേയെ പിന്നില്‍ നിന്നും കുത്തിയാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത്.

Other News in this category



4malayalees Recommends