കഴിഞ്ഞ ആഴ്ച വരെ ശത്രു, ഇപ്പോള്‍ മിത്രം! ലിസ് ട്രസിനെ പുകഴ്ത്തിയിട്ടും മതിവരാതെ പെന്നി മോര്‍ഡന്റ്; എതിരാളിയുടെ പിന്തുണ ഉറപ്പാക്കി ട്രസിന് മുന്നേറ്റം; നം.10-ന്റെ താക്കോല്‍സ്ഥാനം കിട്ടാനുള്ള മോഹം ഋഷി മാറ്റിവെയ്‌ക്കേണ്ടി വരുമോ?

കഴിഞ്ഞ ആഴ്ച വരെ ശത്രു, ഇപ്പോള്‍ മിത്രം! ലിസ് ട്രസിനെ പുകഴ്ത്തിയിട്ടും മതിവരാതെ പെന്നി മോര്‍ഡന്റ്; എതിരാളിയുടെ പിന്തുണ ഉറപ്പാക്കി ട്രസിന് മുന്നേറ്റം; നം.10-ന്റെ താക്കോല്‍സ്ഥാനം കിട്ടാനുള്ള മോഹം ഋഷി മാറ്റിവെയ്‌ക്കേണ്ടി വരുമോ?

ടോറി ലീഡര്‍ഷിപ്പ് പോരാട്ടത്തിന്റെ തന്റെ സുപ്രധാന എതിരാളിയുടെ പിന്തുണ കരസ്ഥമാക്കി ലിസ് ട്രസ്. ഫോറിന്‍ സെക്രട്ടറിക്ക് ഈ പിന്തുണ വമ്പന്‍ വിജയമായി മാറുകയാണ്. നം. 10 താക്കോല്‍ കരസ്ഥമാക്കാനുള്ള പോരാട്ടത്തില്‍ ഋഷി സുനാകിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി കൊണ്ടാണ് പെന്നി മോര്‍ഡന്റ് ട്രസിന് പിന്നില്‍ അണിനിരന്നത്.


മത്സരത്തില്‍ തോറ്റ് പുറത്തായ പെന്നി മോര്‍ഡന്റാണ് എക്‌സെറ്ററിലെ ഹസ്റ്റിംഗ്‌സില്‍ നിലവിലെ മുന്‍നിര സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത്. അടുത്ത രണ്ട് വര്‍ഷത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് എതിരായ പോരാട്ടം വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് ട്രസെന്ന് പെന്നി പ്രഖ്യാപിച്ചു.

അന്തിമ രണ്ട് പേരിലേക്കുള്ള പോരാട്ടത്തില്‍ ആവശ്യത്തിന് വോട്ടുകള്‍ ലഭിക്കാതെ വന്നതോടെയാണ് ട്രേഡ് മിനിസ്റ്റര്‍ ഒന്നര ആഴ്ച മുന്‍പ് മത്സരത്തില്‍ നിന്നും പുറത്തായത്. പെന്നി മോര്‍ഡന്റിന്റെ മുന്നേറ്റം തടഞ്ഞ ട്രസിനെ തന്നെ ഇപ്പോള്‍ അവര്‍ പിന്തുണയ്ക്കുന്നുവെന്നത് വിരോധാഭാസമായി മാറുകയാണ്.

മത്സരരംഗത്തുള്ള രണ്ട് പേരെയും ഇഷ്ടമായതിനാല്‍ ഈ തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പെന്നി വ്യക്തമാക്കി. 'ആര്‍ക്കാണ് ജനങ്ങളുമായി കൂടുതല്‍ അടുത്ത് ബന്ധപ്പെടാന്‍ കഴിയുക? ജീവിതച്ചെലവ് പ്രശ്‌നങ്ങളില്‍ ആര്‍ക്കാണ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകുക? എതിരാളികളെ അടിച്ചുവീഴ്ത്താന്‍ ആര്‍ക്കാണ് കഴിയുക? ഈ വിശ്വാസം ലിസ് ട്രസിന് മേല്‍ ചുമത്താനാണ് എനിക്ക് തോന്നിയത്', പെന്നി വ്യക്തമാക്കി.

പോരാട്ടം മുറുകുമ്പോള്‍ ഓരോ അംഗത്തിന്റെയും വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ഋഷി സുനാകും, ട്രസും. ലേബര്‍ ക്ഷാമം പരിഹരിക്കാന്‍ യുകെയിലേക്ക് യൂറോപ്യന്‍ ഫ്രൂട്ട് പിക്കേഴ്‌സിനെ എത്തിക്കുമെന്ന ട്രസിന്റെ നിലപാട് സുനാക് ആയുധമാക്കുന്നുണ്ട്. റിമെയിനര്‍ ആളുകളുടെ നിറം പുറത്തുവരാന്‍ തുടങ്ങിയെന്ന് ഋഷിയുടെ വക്താവ് ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends