യൂറോ കപ്പ് നേട്ടം കൊയ്ത പെണ്‍സിംഹങ്ങള്‍ക്ക് നം.10-ല്‍ വരവേല്‍പ്പില്ല; ചരിത്ര നേട്ടത്തിന് സാക്ഷിയാകാന്‍ ബോറിസ് വെംബ്ലിയിലും എത്തിയില്ല; കഴിഞ്ഞ വര്‍ഷം പുരുഷ ഫൈനല്‍ കാണാനെത്തിയ പ്രധാനമന്ത്രിക്ക് പെണ്ണുങ്ങളെ പുച്ഛമോ?

യൂറോ കപ്പ് നേട്ടം കൊയ്ത പെണ്‍സിംഹങ്ങള്‍ക്ക് നം.10-ല്‍ വരവേല്‍പ്പില്ല; ചരിത്ര നേട്ടത്തിന് സാക്ഷിയാകാന്‍ ബോറിസ് വെംബ്ലിയിലും എത്തിയില്ല; കഴിഞ്ഞ വര്‍ഷം പുരുഷ ഫൈനല്‍ കാണാനെത്തിയ പ്രധാനമന്ത്രിക്ക് പെണ്ണുങ്ങളെ പുച്ഛമോ?

യൂറോ 2022 വനിതാ ഫൈനലില്‍ ഇംഗ്ലീഷ് ടീമിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേരാതെ പോയ ബോറിസ് ജോണ്‍സണ്‍ വനിതാ ഫുട്‌ബോളിന് പിന്തുണ നല്‍കുന്നുണ്ടെന്ന് വാദിച്ച് ഡൗണിംഗ് സ്ട്രീറ്റ്. യൂറോ കപ്പ് നേടിയ വനിതാ ടീമിന് നം.10 വീരോജിത വരവേല്‍പ്പ് നല്‍കിയില്ലെന്നതും വിവാദത്തിന് ഇടയാക്കുന്നുണ്ട്.


കഴിഞ്ഞ വര്‍ഷം പുരുഷ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തിയ ബോറിസ് ഇക്കുറി വനിതാ യൂറോ ഫൈനല്‍ എത്തിയപ്പോള്‍ ചെക്കേഴ്‌സില്‍ ഇരുന്ന് ടിവി കാണാന്‍ നിശ്ചയിച്ചത് എന്ത് കൊണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവിന് നേരെ ചോദ്യം ഉയര്‍ന്നത്.

സുരക്ഷാ കാരണങ്ങളുടെ പേരുപറഞ്ഞ് എഫ്എ ബസ് പരേഡിന് എതിരെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. 2005ല്‍ ആഷസ് പരമ്പര ജയിച്ച ഇംഗ്ലീഷ് പുരുഷ ക്രിക്കറ്റ് ടീമിന് നം.10ലേക്ക് ക്ഷണം ലഭിക്കുകയും, ബസ് പരേഡ് നല്‍കുകയും ചെയ്തിരുന്നു. 2003ല്‍ പുരുഷ റഗ്ബി ലോകകപ്പ് ജേതാക്കള്‍ക്കും വരവേല്‍പ്പ് സമാനമായിരുന്നു.

നേരത്തെ വനിതാ ദേശീയ റഗ്ബി, ക്രിക്കറ്റ് ടീമുകള്‍ നം.10 റിസപ്ഷനുകള്‍ ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച വെംബ്ലിയില്‍ ഫൈനല്‍ അരങ്ങേറുമ്പോള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഓലാഫ് ഷോള്‍സ് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. എന്നിട്ടും പ്രധാനമന്ത്രി സ്റ്റേഡിയത്തില്‍ എത്തിയില്ലെന്നത് അതിശയകരമാണ്.

എന്നാല്‍ വനിതാ ഫുട്‌ബോള്‍ ടീമിന് ഗവണ്‍മെന്റ് നല്‍കുന്ന പിന്തുണയില്‍ നിന്നും പൊതുജനം നിലപാട് രൂപീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചത്. അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ച് ആഘോഷിക്കാന്‍ അവസരം നല്‍കണമെന്ന് ലേബര്‍ ആവശ്യപ്പെട്ടെങ്കിലും നം.10 അനുവദിച്ചില്ല.
Other News in this category



4malayalees Recommends