കെയറര്‍ കാലാവധി കഴിയുന്നതിന് മുമ്പ് ജോലി മാറിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന വിദേശ നഴ്‌സുമാരുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടായേക്കും ; എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ടിനെതിരെ എംപിമാര്‍

കെയറര്‍ കാലാവധി കഴിയുന്നതിന് മുമ്പ് ജോലി മാറിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന വിദേശ നഴ്‌സുമാരുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടായേക്കും ; എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ടിനെതിരെ എംപിമാര്‍
കെയറര്‍ കാലാവധി കഴിയുന്നതിന് മുമ്പ് ജോലി മാറിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസകരമായി എംപിമാര്‍ രംഗത്ത്. ജനപ്രതിനിധി സഭയിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കമ്മറ്റി അംഗങ്ങളാണ് വിദേശ നഴ്‌സുമാരുടെ അവസ്ഥയില്‍ പ്രതികരിച്ചിരിക്കുന്നത്. ഈ കരാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുണ്ടാക്കുന്നത് ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണെന്ന് മനസിലാക്കിയതോടെയാണ് പ്രതികരണം.

ജോലിക്കാര്‍ മറ്റൊരു ജോലിയിലേക്ക് ചാടാതിരിക്കാനാണ് കരാര്‍ വ്യവസ്ഥയും ഈ രീതിയിലുള്ള തൊഴില്‍ കരാറും. വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്നതിന്റെ ചെലവ് കൂടി പരിഗണിച്ചാണ് നിബന്ധന. കരാര്‍ പ്രകാരം കാലാവധി തീരും മുമ്പ് ജോലിയില്‍ നിന്ന് മാറിയാല്‍ വിദേശ ജീവനക്കാര്‍ വലിയൊരു തുക തൊഴിലുടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. തൊഴിലുടമകള്‍ അഞ്ചു വര്‍ഷം വരെയാണ് ജോലി തുടരാനായി കരാറിലേര്‍പ്പെടുന്നത്. നഷ്ടപരിഹാര തുകയായി14000 പൗണ്ട് വരെ ആവശ്യപ്പെടും. ഇതു മൂലം വര്‍ഷങ്ങളോളം ഈ സ്ഥലത്തു തന്നെ ജോലി തുടരേണ്ട അവസ്ഥയിലാണ് പലരും.

വിദേശ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായി കണ്‍സര്‍വേറ്റീവ് എംപി ജെറമി ഹണ്ടിന്റെ നേതൃത്വത്തിലുള്ള സെലക്ട് കമ്മിറ്റി കണ്ടെത്തി. ഒരു വിദേശ ജീവനക്കാര്‍ക്കും നഷ്ടപരിഹാരം ഉള്‍പ്പെടുത്തിയുള്ള നിബന്ധന വയ്ക്കരുതെന്നാണ് കമ്മറ്റിയുടെ നിര്‍ദ്ദേശം. അടിമയാക്കുന്ന രീതിയാണ് ഈ കരാറുകളെന്നാണ് വിമര്‍ശനം.

എന്‍എച്ച്എസില്‍ അമ്പതിനായിരത്തോളം നഴ്‌സുമാരുടെ ഒഴിവുള്ളപ്പോഴാണ് ഈ റിപ്പോര്‍ട്ട്. നേരത്തെ കോടതിയും നഷ്ടപരിഹാരം വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends