പെട്രോള്‍ പമ്പുകള്‍ക്ക് ഇതെന്ത് പറ്റി? ആസ്ദ ഇന്ധനവില കുറച്ചതിന് പിന്നാലെ വെട്ടിക്കുറവ് വരുത്തി ടെസ്‌കോയും; സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വിലയുദ്ധം കൊഴുത്താല്‍ ജനം രക്ഷപ്പെടും

പെട്രോള്‍ പമ്പുകള്‍ക്ക് ഇതെന്ത് പറ്റി? ആസ്ദ ഇന്ധനവില കുറച്ചതിന് പിന്നാലെ വെട്ടിക്കുറവ് വരുത്തി ടെസ്‌കോയും; സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വിലയുദ്ധം കൊഴുത്താല്‍ ജനം രക്ഷപ്പെടും

ഇന്ധനവിപണിയില്‍ വിലയുദ്ധത്തിന് തുടക്കം കുറിച്ച് ആസ്ദ. വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 5 പെന്‍സും, ഡീസലിന് 3 പെന്‍സുമാണ് ആസ്ദ കുറച്ചത്. ഇതിന് പിന്നാലെ ടെസ്‌കോ പെട്രോള്‍ വിലയില്‍ 6.5 പെന്‍സും, ഡീസലിന് 4.5 പെന്‍സുമാണ് കുറവ് വരുത്തിയിരിക്കുന്നത്.


സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഫോര്‍കോര്‍ട്ട് വില യുദ്ധത്തിന് തുടക്കമായത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും. വീക്കെന്‍ഡ് ആകുമ്പോഴേക്കും സെയിന്‍സ്ബറീസും, മോറിസണ്‍സും സമാനമായ നടപടി കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രൈവര്‍മാര്‍ ഇപ്പോള്‍ അണ്‍ലീഡഡിന് 174 പെന്‍സും, ഡീസലിന് 185 പെന്‍സുമാണ് പമ്പുകളില്‍ നല്‍കുന്നതെന്ന് എഎ പറയുന്നു. ടാങ്ക് നിറയ്ക്കുമ്പോള്‍ 5 പൗണ്ടിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ കുറവ് ഇരട്ടിയാകണമെന്നാണ് എഎ കൂട്ടിച്ചേര്‍ക്കുന്നത്.

ഹോള്‍സെയില്‍ പെട്രോള്‍ വില ജൂണ്‍ 1ന് ലിറ്ററിന് 1 പൗണ്ടിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഇത് 80 പെന്‍സിന് താഴേക്ക് താന്നു. ചെറുകിടക്കാരാണ് സൂപ്പര്‍മാര്‍ക്കറ്റുകളെ വെട്ടി കുറഞ്ഞ വിലയില്‍ ഇന്ധനവില്‍പ്പന നടത്തുന്നതെന്ന് ആര്‍എസി വക്താവ് സൈമണ്‍ വില്ല്യംസ് പറഞ്ഞു.


റീട്ടെയിലര്‍മാര്‍ക്ക് ലിറ്ററിന് 17 പെന്‍സ് കുറവ് നേരിട്ടപ്പോഴാണ് പമ്പുകള്‍ 4 പെന്‍സെങ്കിലും കുറയ്ക്കാന്‍ തയ്യാറായത്. സ്വതന്ത്ര വ്യാപാരികള്‍ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതോടെ മറ്റ് വഴികളില്ലാതെയാണ് വമ്പന്‍ ഫോര്‍കോര്‍ട്ടുകള്‍ വില കുറയ്ക്കുന്നത്. മേഖലയില്‍ വില ഈടാക്കുന്ന രീതി കോമ്പറ്റീഷന്‍ & മാര്‍ക്കറ്റ്‌സ് അതോറിറ്റി പരിശോധിച്ച് വരികയാണ്.

Other News in this category



4malayalees Recommends