ബ്രിട്ടനെ വെറുക്കുന്നവരെ തീവ്രവാദികളാക്കും; തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് ഋഷി സുനാക്; രാജ്യം നേരിടുന്ന സുപ്രധാന വിഷയത്തില്‍ വമ്പന്‍ പ്രഖ്യാപനം; ലീഡ് നിലനിര്‍ത്തി ട്രസ്

ബ്രിട്ടനെ വെറുക്കുന്നവരെ തീവ്രവാദികളാക്കും; തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് ഋഷി സുനാക്; രാജ്യം നേരിടുന്ന സുപ്രധാന വിഷയത്തില്‍ വമ്പന്‍ പ്രഖ്യാപനം; ലീഡ് നിലനിര്‍ത്തി ട്രസ്

ബ്രിട്ടനെ വെറുക്കുന്നവര്‍ ബ്രിട്ടനില്‍ തന്നെ താമസിക്കുന്ന വിരോധാഭാസം തന്റെ ഗവണ്‍മെന്റ് നിലവില്‍ വന്നാല്‍ അനുവദിക്കില്ലെന്ന് സൂചിപ്പിച്ച് ഋഷി സുനാക്. ഇത്തരത്തില്‍ രാജ്യത്തെ വെറുക്കുന്നവരെ യാഥാസ്ഥിതിക തീവ്രവാദികളായി കണക്കാക്കി അടിച്ചമര്‍ത്തുമെന്ന് ടോറി നേതൃ മത്സരാര്‍ത്ഥി പറഞ്ഞു.


ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്നും ഋഷി സുനാക് പ്രഖ്യാപിച്ചു. യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണികള്‍ നേരിടാന്‍ പാകത്തിന് തീവ്രവാദ വിരുദ്ധ പ്രിവന്റ് പ്രോഗ്രാം മാറ്റിമറിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.

അതേസമയം പുതിയ സര്‍വ്വെയിലും എതിരാളി ലിസ് ട്രസ് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസിന് വേണ്ടി നടത്തിയ യൂഗോവ് റിസേര്‍ച്ചില്‍ ലിസ് ട്രസ് 34 പോയിന്റ് ലീഡ് നേടിയെന്നാണ് റിപ്പോര്‍ട്ട്. 60 ശതമാനം ടോറി അംഗങ്ങള്‍ ട്രസിനെയും, 26 ശതമാനം സുനാകിനെയും പിന്തുണയ്ക്കുന്നുവെന്നും സര്‍വ്വെ പറയുന്നു.

ഈ ഘട്ടത്തിലാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സുനാക് പ്രഖ്യാപിച്ചത്. പ്രിവെന്റ് റഫറലുകളില്‍ 22 ശതമാനവും ഇസ്ലാമിക തീവ്രവാദമാണ് ഇടം പിടിത്തുന്നത്. പത്തില്‍ എട്ട് തീവ്രവാദ വിരുദ്ധ അന്വേഷണങ്ങളിലും ഇതാണ് വിഷയമെന്ന് സുനാക് ക്യാംപെയിന്‍ വ്യക്തമാക്കി.

നം.10ലേക്കുള്ള താക്കോല്‍ നല്‍കിയാല്‍ ജയിലുകളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാനുള്ള തീവ്രവാദ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് സുനാക് വ്യക്തമാക്കി. ജയില്‍ സെല്ലുകളില്‍ നിരോധിത സംഘങ്ങളെ പിന്തുണയ്ക്കുന്നതും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
Other News in this category



4malayalees Recommends