തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകം, അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും പെലോസി ; തായ് വാന്‍ ആകാശത്തേക്ക് പോര്‍ വിമാനങ്ങളുമായി ചൈന ; കടലില്‍ തയ്യാറായി അമേരിക്കന്‍ യുദ്ധക്കപ്പലുകളും

തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകം, അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും പെലോസി ;  തായ് വാന്‍ ആകാശത്തേക്ക് പോര്‍ വിമാനങ്ങളുമായി ചൈന ; കടലില്‍ തയ്യാറായി അമേരിക്കന്‍ യുദ്ധക്കപ്പലുകളും
തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകമാണെന്നും, അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി. തായ്‌വാന്‍ പാര്‍ലമെന്റില്‍ ഇന്ന് സംസാരിക്കുന്നതിനിടെയാണ് നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കിയത്.തായ്‌വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം മുമ്പ് തന്നെ യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പെലോസി പറഞ്ഞു.

America's breath is stuck due to Nancy's possible visit to Taiwan, and  China's heartbeat has also increased, know why - The India Print :  theindiaprint.com, The Print

തായ്‌വാന്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. തായ്‌വാന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും' പെലോസി കൂട്ടിച്ചേര്‍ത്തു.

നാന്‍സി പെലോസിയുടെയും യു.എസിന്റെയും ഐക്യദാര്‍ഢ്യത്തിന് തായ്‌വാന്‍ പ്രസിഡന്റ് നന്ദി അറിയിച്ചു.

അതേസമയം, നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരിക്കുകയാണ് ചൈന. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ ഹമന്ത്രി സി ഫെങ് തുറന്നടിച്ചു.

തായ്‌വാന്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അമേരിക്കന്‍ നടപടി കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കല്‍ പ്രതിനിധി തായ് വാനില്‍ എത്തുന്നത്. ഷിയാമെന്‍ പ്രദേശത്തിന് ചുറ്റുമുള്ള കിഴക്കന്‍ തീരത്തിന്റെ വ്യോമപാത ചൈന അടച്ചൂപൂട്ടിയിരിക്കെയാണ് നാന്‍സി പെലോസിയുടെ വിമാനം തായ് പേയില്‍ ഇറങ്ങിയത്. ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

തായ് വാനിലെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കും വിധമുള്ള പ്രകോപനമാണ് അമേരിക്ക നടത്തുന്നതെന്ന് ചൈനീസ് ഭരണകൂടം പ്രതികരിച്ചു. ചൈനയുടെ പരമാധികാരത്തേയും സുരക്ഷാ താല്‍പര്യങ്ങളേയും വിലകുറച്ച് കാണുന്നതിന് യുഎസ് വില നല്‍കുകയും ഉത്തരവാദിത്തമേല്‍ക്കുകയും ചെയ്യേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചൈനയുടെ ഭീഷണികള്‍ തള്ളിയ യുഎസ് സ്വയം പ്രതിരോധിക്കുന്നതില്‍ തായ് വാന്‍ ദ്വീപിനെ സഹായിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അറിയിച്ചു.

Other News in this category



4malayalees Recommends