എനര്‍ജി ബില്ലുകള്‍ കരയിക്കും, 2024 വരെ! ബില്ലുകള്‍ ഉയര്‍ന്ന തോതില്‍ തന്നെ തുടരും; ഈ വിന്ററില്‍ 3600 പൗണ്ട് വരെയെങ്കിലും കുതിച്ചുയരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

എനര്‍ജി ബില്ലുകള്‍ കരയിക്കും, 2024 വരെ! ബില്ലുകള്‍ ഉയര്‍ന്ന തോതില്‍ തന്നെ തുടരും; ഈ വിന്ററില്‍ 3600 പൗണ്ട് വരെയെങ്കിലും കുതിച്ചുയരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

എനര്‍ജി ബില്ലുകള്‍ 'കണ്ണ് നിറയ്ക്കുന്ന' തോതില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് 2024 വരെയെങ്കിലും തുടരുമെന്ന് മുന്നറിയിപ്പ്. ഈ വിന്ററില്‍ വാര്‍ഷിക ബില്ലുകള്‍ 3600 പൗണ്ടിലേക്ക് കുതിച്ചുയരുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.


ഒക്ടോബറില്‍ കുതിച്ചുചാടുന്ന പ്രൈസ് ക്യാപ് അടുത്ത 15 മാസവും 3000 പൗണ്ടിന് മുകളില്‍ നിലനില്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ വില നിലവാരം അനുസരിച്ച് ഓട്ടം സീസണില്‍ 3358 പൗണ്ടിലേക്ക് ക്യാപ് ഉയരും. ജനുവരിയില്‍ ഇത് വീണ്ടും 3615 പൗണ്ടായും വര്‍ദ്ധിക്കും.

ഏപ്രിലോടെ ഇത് 3739 പൗണ്ടിലേക്കും കുതിക്കും. ഈ ഉയര്‍ന്ന നിരക്ക് 2023 വര്‍ഷത്തെ മുഴുവന്‍ മാസങ്ങളിലും നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. 22 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ക്യാപ് ഇപ്പോള്‍ തന്നെ 700 പൗണ്ട് ഉയര്‍ന്ന് 1971 പൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.


ഈ പ്രവചനങ്ങള്‍ സത്യമായാല്‍ നിരക്കുകള്‍ ഒരു വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി ഉയരുമെന്നതാണ് അവസ്ഥ. ഇത് തിങ്ങിഞെരുങ്ങി ജീവിക്കുന്ന കുടുംബങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ജനുവരി മുതല്‍ പ്രൈസ് ക്യാപ് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഉയരുമെന്ന ഓഫ്‌ജെം തീരുമാനം ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends