രാവിലെ 8.30ക്ക് അവധി പ്രഖ്യാപിച്ചു; പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടെന്ന് അറിയിപ്പ്; എറണാകുളം കളക്ടര്‍ക്കെതിരെ വിമര്‍ശനം

രാവിലെ 8.30ക്ക് അവധി പ്രഖ്യാപിച്ചു; പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടെന്ന് അറിയിപ്പ്; എറണാകുളം കളക്ടര്‍ക്കെതിരെ വിമര്‍ശനം
സ്‌കൂള്‍ ആരംഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളിലെത്തിയ സമയത്ത് അവധി പ്രഖ്യാപിച്ച എറണാകുളം കളക്ടറുടെ പോസ്റ്റിന് നേരെ പൊങ്കാല. മഴ കനത്ത സാഹചര്യത്തില്‍ എറണാങ്കുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെയാണ് കളക്ടര്‍ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചത്. ഈ നടപടിക്ക് എതിരെയാണ് വ്യാപക വിമര്‍ശനം. എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിലൂടെയാണ് അവധി പ്രഖഅയാപിച്ചിരുന്നത്. ഇതിന് താഴെ വിമര്‍ശനങ്ങള്‍ നിറയുകയാണ്.

renu-raj-facebook-post

രക്ഷിതാക്കള്‍ അടക്കമുള്ളവരാണ് വകതിരിവില്ലാത്ത ഇവരാണോ കളക്ടര്‍ എന്നൊക്കെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

'വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.'എന്നാണ് പോസ്റ്റ്.


പിന്നാലെ 'രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല.' എന്നുമാണ് കളക്ടര്‍ കുറിച്ചത്. രാവിലെ എട്ടരയോടെയാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്.

കുട്ടികള്‍ സ്‌കൂളില്‍ എത്തിയതിന് ശേഷം പ്രഖ്യാപിച്ച ഈ അവധി ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഏഴ് മണിക്ക് എങ്കിലും പ്രഖ്യാപിച്ചിരുന്നേല്‍ നന്നായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് പുറപ്പെട്ട് പാതിവഴിയിലെത്തിയവര്‍ അവിടെ തുടര്‍ന്നാല്‍ മതിയോ എന്നാണ് ട്രോളന്മാരുടെ ചോദ്യം.

'കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു. ഏഴ് മണി മുതല്‍ സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്ന കുട്ടികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. മാത്രമല്ല മക്കളെ സ്‌കൂളില്‍ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട്. ഇനിയെങ്കിലും ശ്രദ്ധിക്കണം,' എന്നാണ് മറ്റൊരു കമന്റ്.

Other News in this category



4malayalees Recommends