സംശയം തീര്‍ത്തുതരാന്‍ വൈകീട്ട് സ്‌കൂളില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞു, പീഡന ശ്രമത്തെ തുടര്‍ന്ന് നിലവിളിച്ച് ഓടിരക്ഷപ്പെട്ട് പെണ്‍കുട്ടി ; പാലക്കാട് അധ്യാപകന്‍ അറസ്റ്റില്‍

സംശയം തീര്‍ത്തുതരാന്‍ വൈകീട്ട് സ്‌കൂളില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞു, പീഡന ശ്രമത്തെ തുടര്‍ന്ന് നിലവിളിച്ച് ഓടിരക്ഷപ്പെട്ട് പെണ്‍കുട്ടി ; പാലക്കാട് അധ്യാപകന്‍ അറസ്റ്റില്‍
സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പാലക്കാടാണ് സംഭവം. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് പിടികൂടിയത്.

ക്ലാസ് കഴിഞ്ഞ ശേഷം സംശയനിവാരണത്തിനായി വൈകുന്നേരം വിദ്യാര്‍ഥിനിയോട് സ്‌കൂളില്‍ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പെണ്‍കുട്ടിയെ സമീപിച്ചായിരുന്നു അതിക്രമമെന്നു പെണ്‍കുട്ടി മൊഴി നല്‍കി.

നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കള്‍ ചോദ്യം ചെയ്‌തെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ പോലീസില്‍ പരാതി നല്‍കി.

അതേസമയം, അധ്യാപകനെക്കുറിച്ച് പഠനകാര്യങ്ങളിലും കുട്ടികളോടുള്ള പെരുമാറ്റത്തിലും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണു പോലീസ് നല്‍കുന്ന വിവരം.

പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് എട്ട് മാസം മുന്‍പാണ് സനോഫര്‍ അധ്യാപകനായെത്തിയത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.

Other News in this category



4malayalees Recommends