കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ ; ഇടിച്ചപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും മൊഴി

കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ ; ഇടിച്ചപ്പോള്‍ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും മൊഴി
അപകടത്തിനിടയാക്കിയത് കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍. ഇടിച്ചപ്പോള്‍ തന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന്‍ പറഞ്ഞു. ആളിറങ്ങാന്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടുവെന്നാണ് ജോമോന്റെ അവകാശവാദം. ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നും ഉറങ്ങിപ്പോയിട്ടില്ലെന്നും ജോമോന്‍ പറഞ്ഞു.

ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.

എന്നാല്‍ ആ സ്ഥലത്ത് ആരും ഇറങ്ങാന്‍ ഇല്ലായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു. ഇറങ്ങേണ്ട സ്ഥലം എത്താറായതോടെ മുന്നോട്ടേക്ക് പോകുകയായിരുന്നു. താന്‍ നില്‍ക്കുകയായിരുന്നുവെന്നും ഉറങ്ങിയിട്ടില്ലാത്തതിനാല്‍ ഓര്‍മയുണ്ടെന്നും യാത്രക്കാരന്‍ വ്യക്തമാക്കി.

അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Other News in this category



4malayalees Recommends