ബ്രിട്ടനില്‍ നഴ്‌സുമാരുടെ സമരം തടയാന്‍ ഒരേയൊരു മാര്‍ഗ്ഗം, 'മാന്യമായ വേതനം'; 106 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി പണിമുടക്കിന് ഒരുങ്ങി ആര്‍സിഎന്‍; നഴ്‌സുമാര്‍ക്കായി ആവശ്യപ്പെടുന്ന 17 ശതമാനം ശമ്പള വര്‍ദ്ധന; അനങ്ങാതെ ഗവണ്‍മെന്റ്

ബ്രിട്ടനില്‍ നഴ്‌സുമാരുടെ സമരം തടയാന്‍ ഒരേയൊരു മാര്‍ഗ്ഗം, 'മാന്യമായ വേതനം'; 106 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി പണിമുടക്കിന് ഒരുങ്ങി ആര്‍സിഎന്‍; നഴ്‌സുമാര്‍ക്കായി ആവശ്യപ്പെടുന്ന 17 ശതമാനം ശമ്പള വര്‍ദ്ധന; അനങ്ങാതെ ഗവണ്‍മെന്റ്

ബ്രിട്ടനിലെ നഴ്‌സുമാര്‍ക്ക് 1.4 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കാത്ത പക്ഷം സമരത്തിന് ഇറങ്ങുമെന്ന നിലപാടിലുറച്ച് നം.10ന് എതിരെ പോര്‍വിളിയുമായി നഴ്‌സിംഗ് യൂണിയന്‍. തങ്ങളുടെ 300,000 അംഗങ്ങള്‍ക്ക് സമരത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ബാലറ്റ് അയച്ച് കഴിഞ്ഞു.


106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍സിഎന്‍ സമരത്തെ കുറിച്ച് പോലും ചിന്തിക്കുന്നത്. സര്‍ക്കാരിന്റെ ഓഫര്‍ മെച്ചപ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയാണ് യൂണിയന്റെ ലക്ഷ്യം. നഴ്‌സുമാര്‍ പണിമുടക്ക് നടത്തിയാല്‍ ഇത്തരത്തില്‍ യുകെയില്‍ നടക്കുന്ന ആദ്യത്തെ സമരമാകും. ആയിരക്കണക്കിന് ഓപ്പറേഷനുകളും, പ്രൊസീജ്യറുകളും ഇതുമൂലം റദ്ദാക്കപ്പെടും.

നിലവില്‍ 12.3 ശതമാനത്തിലുള്ള പണപ്പെരുപ്പത്തിന് മുകളില്‍ അഞ്ച് ശതമാനമെങ്കിലും വര്‍ദ്ധനവ് നഴ്‌സുമാര്‍ക്ക് വേണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇതോടെ ശരാശരി 35,600 പൗണ്ട് വാര്‍ഷിക വരുമാനമുള്ള നഴ്‌സിന് 6150 പൗണ്ട് അധികം ലഭിക്കും.

The latest NHS data recorded that about 45,000 nursing posts in England are vacant as of the end of June. London has highest percentage missing, with 15 per cent of nursing posts unfilled

എന്നാല്‍ സര്‍ക്കാരിന്റെ ഓഫര്‍ പ്രകാരം 1400 പൗണ്ട് മാത്രമാണ് അധികം ലഭിക്കുക. ആര്‍സിഎന്‍ ആവശ്യം അംഗീകരിക്കാന്‍ ഗവണ്‍മെന്റിന് 1.4 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തേണ്ടി വരും. നഴ്‌സുമാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പോകുന്നത് തടയാന്‍ മാന്യമായ വേതനം മാത്രമാണ് പോംവഴിയെന്്‌ന ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു.

ഹെല്‍ത്ത് സര്‍വ്വീസില്‍ ആയിരക്കണക്കിന് വേക്കന്‍സികളിലെ വിടവ് നികത്താന്‍ ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 40,000 നഴ്‌സുമാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് പോയെന്നാണ് കണക്ക്. വാടക, ഇന്ധനം, ഭക്ഷണചെലവുകള്‍ താങ്ങാന്‍ കഴിയാതെ ആശുപത്രികള്‍ നേരത്തെ ഫുഡ് ബാങ്കും, വൗച്ചര്‍ പ്രോഗ്രാമുകളും ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍ക്ക് നല്‍കേണ്ടി വന്നിരുന്നു.

Other News in this category



4malayalees Recommends