കാറില്‍ ചാരി നിന്ന ആറുവയസ്സുകാരനെ ചവിട്ടിയ സംഭവം, പ്രതിക്കെതിരെ കടുത്ത നടപടി, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും

കാറില്‍ ചാരി നിന്ന ആറുവയസ്സുകാരനെ ചവിട്ടിയ സംഭവം, പ്രതിക്കെതിരെ കടുത്ത നടപടി, ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും
കണ്ണൂരില്‍ ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എ സി ഷീബയാണ് പ്രതിക്കെതിരായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി.

ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാതിരിക്കാനുളള കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്ന് മുഹമ്മദ് ശിഹ്ഷാദിന് നോട്ടീസ് നല്‍കി. മുഹമ്മദ് ശിഹ്ഷാദ് കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ നടുവിന് പരുക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends