ചതിക്കപ്പെടുന്നതായി തോന്നാറുണ്ട്, മോശമായ രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്: ജാന്‍വി കപൂര്‍

ചതിക്കപ്പെടുന്നതായി തോന്നാറുണ്ട്, മോശമായ രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്: ജാന്‍വി കപൂര്‍
പലപ്പോഴും മോശപ്പെട്ട രീതിയില്‍ തന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട് നടി ജാന്‍വി കപൂര്‍. താന്‍ എന്ത് പറയുന്നോ ചെയ്യുന്നുവോ അതിന് എപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. താന്‍ പറയുന്നത് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ആയി മാറുന്നതിനെ കുറിച്ചാണ് ജാന്‍വി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

'എന്നെ കുറിച്ച് വരുന്ന വാര്‍ത്തകളിലെ ചില തലക്കെട്ടുകള്‍ കാണുമ്പോള്‍ കുഴങ്ങിപ്പോകാറുണ്ട്. പലപ്പോഴും മോശപ്പെട്ട രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്. ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു ഘട്ടത്തില്‍ ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

നെഗറ്റീവ് ആയി തലക്കെട്ടുകള്‍ നല്‍കുന്ന പലരും അതിന് അനുസരിച്ചുള്ള പ്രതിഫലം നേടിയിട്ടുണ്ടെന്ന് തോന്നുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. അങ്ങനെയൊരു ലോകത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ആളുകള്‍ എന്ത് വന്നാലും നിങ്ങളെ വിമര്‍ശിക്കും.'

അത് നിയന്ത്രിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍, അത് ഞാന്‍ ആത്മാര്‍ത്ഥതയോടെ ചെയ്‌തേനെ. അങ്ങനെയാണെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ഞാന്‍ വിമര്‍ശിക്കപ്പെടാന്‍ പോകുകയാണെങ്കില്‍, സത്യമായ എന്തെങ്കിലും പറഞ്ഞതിന് എന്നെ വിമര്‍ശിച്ചേക്കാം, കാരണം കുറഞ്ഞത് എനിക്ക് പിടിച്ചുനില്‍ക്കാന്‍ അത്രയും ഉണ്ടാകും' എന്നാണ് ജാന്‍വി പറയുന്നത്.

Other News in this category



4malayalees Recommends