രാത്രി 9 വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവിടുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല ; മുദ്രപത്രത്തില്‍ ഒപ്പു വച്ച് വധു

രാത്രി 9 വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവിടുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല ; മുദ്രപത്രത്തില്‍ ഒപ്പു വച്ച് വധു
രാത്രി 9 വരെ കൂട്ടുകാര്‍ക്കൊപ്പം ചെലവിടുമ്പോള്‍ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്ന മുദ്രപത്രത്തില്‍ ഒപ്പ് വെച്ച് വധു. ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്.

നിമിഷ നേരംകൊണ്ടാണ് ഈ ഉടമ്പടി വൈറലായത്. ഏറെ കൗതുകം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ല എന്നുള്ളത് തന്നെ. പലരും ഈ മുദ്രപത്രം പങ്കുവെച്ച് സ്വന്തം ജീവിതവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിലുമാണ്. വിവാഹസമ്മാനമായിട്ടാണ് വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. നിരവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Other News in this category



4malayalees Recommends