ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നു ; 50 ഡോളോ ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കി ; പക്ഷെ രുചി വ്യത്യാസം കൊണ്ട് കഴിച്ചില്ലെന്ന് ഗ്രീഷ്മ

ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നു ; 50 ഡോളോ ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കി ; പക്ഷെ രുചി വ്യത്യാസം കൊണ്ട് കഴിച്ചില്ലെന്ന് ഗ്രീഷ്മ
ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.

ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോളേജില്‍ കൊണ്ടുപോയി തെളിവെടുക്കും.

Other News in this category



4malayalees Recommends