കോവിഡ് ചുമ്മാതെ ലോകത്ത് പടര്‍ന്നതല്ല, പടര്‍ത്തിയത് തന്നെ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാന്‍ ലാബില്‍ ജോലി ചെയ്തിട്ടുള്ള ശാസ്ത്രജ്ഞന്‍; വൈറസിന് ജനിതകമാറ്റം വരുത്തി; മഹാമാരി ചരിത്രത്തിലെ ഏറ്റവും വലിയ 'സത്യം ഒളിപ്പിക്കല്‍'

കോവിഡ് ചുമ്മാതെ ലോകത്ത് പടര്‍ന്നതല്ല, പടര്‍ത്തിയത് തന്നെ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാന്‍ ലാബില്‍ ജോലി ചെയ്തിട്ടുള്ള ശാസ്ത്രജ്ഞന്‍; വൈറസിന് ജനിതകമാറ്റം വരുത്തി; മഹാമാരി ചരിത്രത്തിലെ ഏറ്റവും വലിയ 'സത്യം ഒളിപ്പിക്കല്‍'

ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി ഞെട്ടിച്ച് ശാസ്ത്രജ്ഞന്‍. യുഎസ് ഫണ്ടിംഗ് ലഭിക്കുന്ന വുഹാന്‍ ലാബില്‍ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞനാണ് ചൈനീസ് സ്ഥാപനത്തില്‍ നിന്നും ജനിതകമാറ്റം വരുത്തിയ വൈറസാണ് ചോര്‍ത്തിയതെന്ന് ആരോപിക്കുന്നത്.


ചരിത്രത്തിലെ ഏറ്റവും വലിയ 'ഒളിപ്പിക്കലാണ്' മഹാമാരിയില്‍ നടന്നിട്ടുള്ളതെന്ന് ഇക്കോഹെല്‍ത്ത് അലയന്‍സ് മുന്‍ വൈസ് പ്രസിഡന്റായ ഡോ. ആന്‍ഡ്രൂ ഹഫ് ആരോപിക്കുന്നു. 9/11ന് ശേഷം യുഎസ് ഇന്റലിജന്‍സിന് സംഭവിച്ച ഏറ്റവും വലിയ പരാജയമാണ് ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് വഴി ആന്തണി ഫോസി ഇക്കോ ഹെല്‍ത്ത് അലയന്‍സിലേക്ക് ഒഴുക്കിയ വമ്പന്‍ ഫണ്ടിംഗാണ് സാര്‍സ്-കോവ്-2-ന്റെ സൃഷ്ടിയില്‍ കലാശിച്ചതെന്ന് ഹഫ് വിശ്വസിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എന്‍ഐഎച്ചും, യുഎസ് ഇന്റലിജന്‍സ് സമൂഹവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ഗെയിന്‍-ഓഫ്-ഫംഗ്ഷന്‍ ജോലികളാണ് കടുപ്പമേറിയ സാര്‍സ്-കോവ്-2 സൃഷ്ടിക്കപ്പെടാന്‍ കാരണമെന്ന് ഹഫ് പറയുന്നു. മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ചപ്പോള്‍ 6.64 മില്ല്യണ്‍ ജനങ്ങളുടെ ജീവനാണ് കവര്‍ന്നത്. വുഹാനില്‍ 2019-ല്‍ ഏതാനും ന്യൂമോണിയ കേസുകളായി തുടങ്ങിയ കേസുകളാണ് പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചത്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കൊറോണാവൈറസുകളില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള അതീവ സുരക്ഷാ ലാബാണ്. പല ഭാഗത്ത് നിന്നും വൈറസ് ചോര്‍ന്നതാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ ചൈനയും, ലാബും വാദങ്ങള്‍ നിഷേധിക്കുകയാണ്.
Other News in this category



4malayalees Recommends