ഗോളുകള്‍ കൊണ്ട് ആഫ്രിക്കന്‍ ചാമ്പ്യന്‍മാരെ കീറിമുറിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ട് 3: സെനഗല്‍ 0; ആരാധകരെ ആഹ്ലാദത്തില്‍ ആറാടിച്ച് ഹെന്‍ഡേഴ്‌സണും, കെയിനും, സാകയും വലകുലുക്കി; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ

ഗോളുകള്‍ കൊണ്ട് ആഫ്രിക്കന്‍ ചാമ്പ്യന്‍മാരെ കീറിമുറിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ട് 3: സെനഗല്‍ 0; ആരാധകരെ ആഹ്ലാദത്തില്‍ ആറാടിച്ച് ഹെന്‍ഡേഴ്‌സണും, കെയിനും, സാകയും വലകുലുക്കി; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍. സെനഗലിന് എതിരായ നോക്കൗട്ടില്‍ 3-0ന്റെ മികച്ച ജയമാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്. അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരെ ഇംഗ്ലണ്ട് നിലംപരിശാക്കുമ്പോള്‍ ആയിരക്കണക്കിന് ആരാധകര്‍ സ്‌റ്റേഡിയത്തിലും, നാട്ടിലെ സ്‌ക്രീനുകള്‍ക്ക് മുന്നിലും ആറാടി!


ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഹാരി കെയിന്‍, ബുകായോ സാക എന്നിവരാണ് ഇംഗ്ലണ്ടിന് ക്വാര്‍ട്ടല്‍ ഫൈനലിലേക്ക് ടിക്കറ്റെടുക്കാന്‍ സഹായിച്ച ഗോളുകള്‍ നേടിയത്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ലോകജേതാക്കളായ ഫ്രാന്‍സിനെയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടത്.

മത്സരം അനുകൂലമായി അവസാനിച്ചെങ്കിലും ആദ്യ പകുതിയില്‍ സെനഗല്‍ മുന്നേറ്റത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ ടീമിന് അക്ഷീണം പ്രവര്‍ത്തിക്കേണ്ടി വന്നു. ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിന്റെ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിന്റെ വല കാത്തത്.

കളിതുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോഴാണ് ആകാംക്ഷയേറിയ നിമിഷങ്ങള്‍ക്ക് അല്‍പ്പം ആശ്വാസമേകി ഹെന്‍ഡേഴ്‌സന്റെ ഗോള്‍ പിറന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഹാരി കെയിന്‍ രണ്ടാമത്തെ ഗോള്‍ നേടുമ്പോള്‍ ഹെന്‍ഡേഴ്‌സണ്‍ സുപ്രധാന പങ്കുകാരനായി. സാകയാണ് മൂന്നാമത്തെ ഗോള്‍ അടിച്ച് ഇംഗ്ലീഷ് ലീഡ് ഉയര്‍ത്തിയത്.

'അടുത്ത മത്സരം ചാമ്പ്യന്‍മാരുമായാണ്. ഇത് കടുപ്പമാകുമെങ്കിലും നല്ലൊരു പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്', ക്വാര്‍ട്ടര്‍ ഇടംനേടിയ ഹാരി കെയിന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends