വാക്‌സിനിലുള്ള വിശ്വാസത്തെ പരിഹസിച്ച സഹമന്ത്രിമാര്‍! ബ്രിട്ടനില്‍ കോവിഡ് ജീവനെടുക്കുന്നതിന് 'ഫുള്‍സ്റ്റോപ്പിട്ട' വാക്‌സിന്റെ വരവ് എളുപ്പമായിരുന്നില്ല; വെസ്റ്റ്മിന്‍സ്റ്റര്‍ തന്നെ അവഗണിച്ചു; ആദ്യ ഡോസ് കുത്തിവെച്ചപ്പോള്‍ കരഞ്ഞത് വെറുതെയല്ല

വാക്‌സിനിലുള്ള വിശ്വാസത്തെ പരിഹസിച്ച സഹമന്ത്രിമാര്‍! ബ്രിട്ടനില്‍ കോവിഡ് ജീവനെടുക്കുന്നതിന് 'ഫുള്‍സ്റ്റോപ്പിട്ട' വാക്‌സിന്റെ വരവ് എളുപ്പമായിരുന്നില്ല; വെസ്റ്റ്മിന്‍സ്റ്റര്‍ തന്നെ അവഗണിച്ചു; ആദ്യ ഡോസ് കുത്തിവെച്ചപ്പോള്‍ കരഞ്ഞത് വെറുതെയല്ല

ലോകത്തില്‍ ആദ്യമായി ജനങ്ങള്‍ക്ക് കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ നല്‍കിയത് ബ്രിട്ടനാണ്. അതിവേഗത്തിലുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന മാറ്റ് ഹാന്‍കോകായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ പദ്ധതിയുടെ ഗുണം അവകാശപ്പെടുന്നവര്‍ മുന്‍പ് ഇതിനെ പരിഹസിച്ചവരാണെന്ന് ഹാന്‍കോക് ഇപ്പോള്‍ വെളിപ്പെടുത്തുന്നു.


വാക്‌സിനില്‍ വിശ്വസിച്ചതിന്റെ പേരില്‍ വെസ്റ്റ്മിന്‍സ്റ്ററിലുള്ളവര്‍ തന്നെ കളിയാക്കി വിട്ടതായി മുന്‍ ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. വാക്‌സിന്‍ ആദ്യമായി അംഗീകരിക്കുന്നതിന് മുന്‍പുള്ള മാസങ്ങളില്‍ ഇതേക്കുറിച്ച് സംശയം ഉയര്‍ത്തിയവരുടെ പ്രതിരോധം നേരിട്ടതായി ഹാന്‍കോക് വ്യക്തമാക്കി. നം.10-ന്റെ ഉള്ളില്‍ പോലും എതിര്‍പ്പ് ശക്തമായിരുന്നു.

എന്നാല്‍ ഡിസംബര്‍ 1ന് പാശ്ചാത്യ ലോകത്ത് ആദ്യമായി വാക്‌സിന്‍ നല്‍കുന്ന രാജ്യമായി യുകെ മാറി. ഫിസര്‍, ബയോഎന്‍ടെക് വാക്‌സിനാണ് യുകെ അംഗീകരിച്ച് കുത്തിവെച്ചത്. ഇക്കാര്യം ഔദ്യോഗികമായി ക്യാബിനറ്റ് റൂമില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടായ ആവേശവും, ബോറിസ് ജോണ്‍സണ്‍ നൃത്തം ചെയ്ത് പോയെന്നും ഹാന്‍കോക് പറയുന്നു.

ടിവിയില്‍ ഇക്കാര്യം പറയുമ്പോള്‍ കണ്ണീരണിഞ്ഞതും മുന്‍ ഹെല്‍ത്ത് സെക്രട്ടറി സ്മരിച്ചു. വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച മൂന്ന് പേര്‍ക്ക് ഗുരുതര റിയാക്ഷന്‍ ഉണ്ടായതോടെ പദ്ധതി പിന്‍വലിക്കേണ്ടി വരുമെന്ന ആശങ്ക പോലും ഒരു ഘട്ടത്തില്‍ ഉടലെടുത്തിരുന്നു.

എന്നിരുന്നാലും വാക്‌സിന് എതിരായ പ്രതിരോധം തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഹാന്‍കോക് പറയുന്നു. വാക്‌സിന്‍ ലഭ്യമാകുമെന്ന് വിശ്വസിക്കുന്ന ഒരാള്‍ മാത്രമാണുള്ളതെന്ന് നം.10ന് ലഭിച്ച ബ്രീഫിംഗില്‍ വ്യക്തമാക്കിയതായി മുന്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. മറ്റ് വകുപ്പുകള്‍ക്ക് ഇതൊരു തമാശയാണെന്ന് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. എന്നാല്‍ രണ്ട് മാസത്തിന് ശേഷം വാക്‌സിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
Other News in this category



4malayalees Recommends