ഈയാഴ്ച പുറത്തിറങ്ങുന്നവര്‍ 'ആരോടെങ്കിലും' പറഞ്ഞിട്ടിറങ്ങണം? കാലാവസ്ഥാ മുന്നറിയിപ്പില്‍ ജനങ്ങള്‍ക്ക് ഉപദേശവുമായി മെറ്റ് ഓഫീസ്; മഞ്ഞും, തണുത്തുറയലും, ഐസും, -10 സെല്‍ഷ്യസ് താപനിലയും; ബുധന്‍ മുതല്‍ അടുത്ത തിങ്കള്‍ വരെ ലെവല്‍ 3 അലേര്‍ട്ട്

ഈയാഴ്ച പുറത്തിറങ്ങുന്നവര്‍ 'ആരോടെങ്കിലും' പറഞ്ഞിട്ടിറങ്ങണം? കാലാവസ്ഥാ മുന്നറിയിപ്പില്‍ ജനങ്ങള്‍ക്ക് ഉപദേശവുമായി മെറ്റ് ഓഫീസ്; മഞ്ഞും, തണുത്തുറയലും, ഐസും, -10 സെല്‍ഷ്യസ് താപനിലയും; ബുധന്‍ മുതല്‍ അടുത്ത തിങ്കള്‍ വരെ ലെവല്‍ 3 അലേര്‍ട്ട്

ബ്രിട്ടന്‍ ബുധനാഴ്ച മുതല്‍ കനത്ത കാലാവസ്ഥയിലേക്ക് ചുവടുമാറുമ്പോള്‍ ജനങ്ങള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി മെറ്റ് ഓഫീസ്. ഈയാഴ്ച മുതല്‍ പുറത്തിറങ്ങുന്നവര്‍ കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ ഇക്കാര്യം അറിയിക്കുകയും, എപ്പോള്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കുകയും വേണമെന്നാണ് മെറ്റ് ഓഫീസ് അറിയിപ്പ്.


'ട്രോള്‍ ഫ്രം ട്രോണ്‍ഡീം' എന്നുപേരിട്ട ആര്‍ട്ടിക് എയര്‍ യുകെയിലേക്ക് എത്തുന്നതോടെ ഈയാഴ്ച താപനില -10 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. കനത്ത മഞ്ഞുവീഴ്ചയും, ശക്തമായ ഫ്രോസ്റ്റും, ഐസുമാണ് ഈ ബ്ലാസ്റ്റ് എത്തിക്കുന്നത്.

ലെവല്‍ 3 ആംബര്‍ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നാളെ വൈകുന്നേരം 6 മുതല്‍ ഡിസംബര്‍ 12 തിങ്കളാഴ്ച രാവിലെ 9 വരെയാണ് കടുത്ത സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കാണുന്നത്.

കടുപ്പമേറിയ തണുത്ത കാലാവസ്ഥ രൂപമെടുക്കുമ്പോള്‍ പ്രായമായവര്‍ക്കും, രോഗികള്‍ക്കും അപകടകരമായ സാഹചര്യങ്ങളും, സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുമെന്ന അവസ്ഥയിലാണ് ഈ അലേര്‍ട്ട് പുറപ്പെടുവിക്കുക. ലെവല്‍ 3-യ്ക്ക് കീഴില്‍ സോഷ്യല്‍, ഹെല്‍ത്ത് കെയര്‍ സര്‍വ്വീസുകള്‍ ഉയര്‍ന്ന അപകടസാധ്യത നേരിടുന്നവരെ സംരക്ഷിക്കാന്‍ നടപടിയെടുക്കും.

ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും, ഫോണ്‍ ചാര്‍ജ്ജ് എപ്പോഴും സൂക്ഷിക്കാനും, ആരെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ എമര്‍ജന്‍സി സര്‍വ്വീസുകളെ അറിയിക്കാനുമാണ് ഉപദേശം. എനര്‍ജി ചെലവ് ആശങ്കകള്‍ ഉണ്ടെങ്കിലും ഹീറ്റിംഗ് ഓഫാക്കി വെയ്ക്കരുതെന്നും, കൂടുതല്‍ വസ്ത്രങ്ങള്‍ ധരിക്കാനുമാണ് ആളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Other News in this category



4malayalees Recommends