അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; സാജു പൊലീസ് കസ്റ്റഡിയില്‍ തുടരും ; കൊലക്കുറ്റം ചുമത്തും ; കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു

അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; സാജു പൊലീസ് കസ്റ്റഡിയില്‍ തുടരും ; കൊലക്കുറ്റം ചുമത്തും ; കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു
ബ്രിട്ടനിലെ മലയാളി നഴ്‌സ് അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. കൊലപാതക വിവരങ്ങള്‍ പൊലീസ് ബന്ധുക്കളെ അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പ്രതി ഭര്‍ത്താവ് സാജു 72 മണിക്കൂര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ തുടരും. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

മൂന്നു പേരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ലണ്ടനിലെ ഹൈക്കമ്മീഷണര്‍ക്ക് ഇതു സംബന്ധിച്ച് കത്തു നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും തേടിയിട്ടുണ്ട്.

kottayam-anjana-jeeva-javil

അതിനിടെ അഞ്ജുവിന്റെ പിതാവ് അശോകന്‍ വൈക്കം പൊലീസില്‍ സാജുവിനെതിരെ പരാതി നല്‍കി. ചെറിയ കാര്യങ്ങള്‍ക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് പരാതി നല്‍കിയത്.

കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40) മക്കളായ ജീവ(6) ജാന്‍വി(4) എന്നിവരെയാണ് ബ്രിട്ടനിലെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയ വിവാഹമായിരുന്നു. 2012 ആഗസ്ത് 10ന് ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു വിവാഹം. ഏഴു വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് യുകെയിലേക്ക് പോയത്.

Other News in this category



4malayalees Recommends