നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയും, അതിരുകടന്ന അക്രമങ്ങളും പ്രശ്‌നല്ല; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിലേക്ക് ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളിനും ക്ഷണം; ക്രിസ്മസ് ആഘോഷത്തിലേക്ക് പ്രവേശനമില്ല?

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയും, അതിരുകടന്ന അക്രമങ്ങളും പ്രശ്‌നല്ല; ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിലേക്ക് ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളിനും ക്ഷണം; ക്രിസ്മസ് ആഘോഷത്തിലേക്ക് പ്രവേശനമില്ല?

നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെ രാജകുടുംബത്തിനെ ചൊടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും നടത്തിവരുന്നത്. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും ഇരുവര്‍ക്കും പിതാവ് ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്.


മേയ് 6-നാണ് ചാള്‍സിന്റെ ചരിത്രപ്രാധാന്യമുള്ള ചടങ്ങ് നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും സര്‍വ്വീസില്‍ ഇടം നല്‍കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന ചടങ്ങിലേക്കുള്ള അതിഥികളുടെ പട്ടിക ഉറപ്പാക്കിയിട്ടില്ലെന്നും ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ക്ഷണിക്കുമെന്ന് ശ്രോതസ്സ് വെളിപ്പെടുത്തി.

ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും രാജാവിന് രണ്ട് ആണ്‍മക്കളോടും സ്‌നേഹമാണെന്ന് ശ്രോതസ്സ് വ്യക്തമാക്കുന്നു. സസെക്‌സ് ദമ്പതികള്‍ക്ക് ഔദ്യോഗിക ക്ഷണം ഇപ്പോഴും ലഭിട്ടില്ലെന്നാണ് സൂചന.

സാന്‍ഡിഗ്രാമില്‍ ചര്‍ച്ചകള്‍ക്ക് പോയപ്പോള്‍ സഹോദരന്‍ ആക്രോശിക്കുകയും, ബഹളം വെയ്ക്കുകയും ചെയ്‌തെന്ന ഹാരിയുടെ ആരോപണത്തെ കുറിച്ച് ബക്കിംഗ്ഹാം, കെന്‍സിംഗ്ടണ്‍ കൊട്ടാരങ്ങള്‍ നിശബ്ദത പാലിക്കുകയാണ്.

Other News in this category



4malayalees Recommends