'എല്ലാവരും അതിശയത്തോടെയാണ് ഇപ്പോള്‍ നോക്കിക്കാണുന്നത്, എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല' ഉണ്ണി മുകുന്ദനോട് സ്വാസിക

'എല്ലാവരും അതിശയത്തോടെയാണ് ഇപ്പോള്‍ നോക്കിക്കാണുന്നത്, എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല' ഉണ്ണി മുകുന്ദനോട് സ്വാസിക
ഉണ്ണി മുകുനന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്. ഈ വേളയില്‍ ചിത്രം കണ്ട അനുഭവം കുറിക്കുകയാണ് നടി സ്വാസിക വിജയ്. ഫേസ്ബുക്ക് പേജിലൂടെയാണ് സ്വാസിക തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്.

എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നുവെന്ന് സ്വാസിക കുറിച്ചു.

നാലുവര്‍ഷം മാളികപ്പുറമായ എന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങള്‍ക്ക് ഇതിലെ ബാലതാരങ്ങള്‍ക്ക് സ്റ്റേറ്റ് അവര്‍ഡോ നാഷണല്‍ അവര്‍ഡോ തീര്‍ച്ചയായും ഉറപ്പാണെന്നും അതിനുള്ള എല്ലാ ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും സ്വാസിക പറയുന്നു.

Other News in this category



4malayalees Recommends