ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്ത മേക്കപ്പ് കുളമായി , വധുവിന്റെ മുഖം പൊള്ളി വികൃതമായതോടെ വിവാഹം ഉപേക്ഷിച്ച് വരന്‍

ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്ത മേക്കപ്പ് കുളമായി , വധുവിന്റെ മുഖം പൊള്ളി വികൃതമായതോടെ വിവാഹം ഉപേക്ഷിച്ച് വരന്‍
വധു ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്ത മേക്കപ്പിന് പണി കിട്ടി, ഒടുവില്‍ വിവാഹം മുടങ്ങി. ബ്യൂട്ടിഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്നാണ് വാര്‍ത്ത. ഇത് കണ്ടതോടെയാണ് വരന്‍ വിവാഹം ഉപേക്ഷിച്ചത്. പുതിയ ഏതോ മേക്ക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബ്യൂട്ടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്തനിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂട്ടിപാര്‍ലറിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends