നീലച്ചിത്ര താരത്തെ നിശബ്ദയാക്കാന്‍ പണം നല്‍കിയ കേസ്; ട്രംപിനെതിരെ കുറ്റങ്ങള്‍ ചുമത്താന്‍ ഉത്തരവ്; കള്ളന്‍മാരെ പോലെ കൈവിലങ്ങ് അണിയിച്ച്, ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിതമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ്; മാന്‍ഹാട്ടണില്‍ എത്തി കീഴടങ്ങാന്‍ സാധ്യത

നീലച്ചിത്ര താരത്തെ നിശബ്ദയാക്കാന്‍ പണം നല്‍കിയ കേസ്; ട്രംപിനെതിരെ കുറ്റങ്ങള്‍ ചുമത്താന്‍ ഉത്തരവ്; കള്ളന്‍മാരെ പോലെ കൈവിലങ്ങ് അണിയിച്ച്, ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിതമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ്; മാന്‍ഹാട്ടണില്‍ എത്തി കീഴടങ്ങാന്‍ സാധ്യത

നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിനെ നിശബ്ദയാക്കാന്‍ 130,000 ഡോളര്‍ നല്‍കിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ കുറ്റം ചുമത്താന്‍ ഉത്തരവ്. ഏതൊരു സാധാരണ പ്രതിയെയും പോലെയാകും ട്രംപിനെ പരിഗണിക്കുക. മിറാന്‍ഡ റൈറ്റ്‌സ് വായിച്ച് കേള്‍പ്പിക്കുകയും, ഫിംഗര്‍ പ്രിന്റ് എടുക്കുകയും, മഗ്‌ഷോട്ടിന് പോസ് ചെയ്യേണ്ടതായും വരും. ചിലപ്പോള്‍ കൈവിലങ്ങ് അണിയിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.


എന്നാല്‍ മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോണി ഓഫീസില്‍ നിന്നും കൈവിലങ്ങ് അണിയിച്ച് ലോകത്തിന് മുന്നിലൂടെ കൊണ്ടുപോകുന്ന കാഴ്ചയില്‍ നിന്നും ട്രംപിന് ഇളവ് നല്‍കിയേക്കും. ഇതിന് പകരം നേരിട്ടെത്തി കീഴടങ്ങി പ്രോസിക്യൂട്ടര്‍മാരുമായി കരാര്‍ ഉണ്ടാക്കി പിന്‍വാതില്‍ വഴി പുറത്തുപോകാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Still not specified, the charges serve as the first time in history that an ex- president has faced a criminal case - with the exact allegations expected to be announced in the coming days The decision - announced Thursday afternoon - also marks the end of a years long investigation into $130,000 paid to Stormy Daniels, allegedly to buy her silence about their affair

ഇതോടെ മാന്‍ഹാട്ടണില്‍ ട്രംപ് അനുകൂലികളുടെയും, ലിബറല്‍ പ്രതിഷേധക്കാരുടെയും സംഘര്‍ഷം തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ 2016 പ്രചരണ സമയത്ത് നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിന് അയച്ച പണത്തിന്റെ പേരിലാണ് കേസുകള്‍.

പ്രചരണ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ച ഈ പേയ്‌മെന്റ് ബിസിനസ്സ് വമ്പനുമായി ഡാനിയേല്‍സിന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പുറത്തറിയാതിരിക്കുന്നതായി നല്‍കിയതാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്താക്കി. തനിക്ക് ഇവരുമായി ബന്ധമുണ്ടെന്ന വാദം ട്രംപ് തള്ളുന്നുണ്ട്. മാര്‍ച്ച് 18ന് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍ പ്രസിഡന്റ് പ്രവചിച്ചിരുന്നു.

1872-ല്‍ അതിവേഗത്തില്‍ കുതിരയെ ഓടിച്ച് പോകുകയും, വാഷിംഗ്ടണ്‍ തെരുവില്‍ നിര്‍ത്തുകയും ചെയ്തതിന് അന്നത്തെ പ്രസിഡന്റ് ഉലിസെസ് എസ് ഗ്രാന്റിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്.
Other News in this category



4malayalees Recommends