ബ്രിട്ടനില്‍ ട്രെയിന്‍ യാത്രയേക്കാള്‍ 'ലാഭം' വിമാനയാത്ര! രാജ്യത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ 239% അധിക ചെലവ്; കുത്തനെ ഉയര്‍ന്ന റെയില്‍ നിരക്കുകള്‍ മൂലം ഈസ്റ്റര്‍ യാത്രകള്‍ക്ക് ഇറങ്ങിയാല്‍ പോക്കറ്റ് കീറും

ബ്രിട്ടനില്‍ ട്രെയിന്‍ യാത്രയേക്കാള്‍ 'ലാഭം' വിമാനയാത്ര! രാജ്യത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ 239% അധിക ചെലവ്; കുത്തനെ ഉയര്‍ന്ന റെയില്‍ നിരക്കുകള്‍ മൂലം ഈസ്റ്റര്‍ യാത്രകള്‍ക്ക് ഇറങ്ങിയാല്‍ പോക്കറ്റ് കീറും

മാനം മുട്ടെ ഉയര്‍ന്ന റെയില്‍ നിരക്കുകള്‍ മൂലം രാജ്യത്ത് ട്രെയിനില്‍ സഞ്ചരിക്കാന്‍ വിമാനയാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ 239 ശതമാനം അധിക ചെലവ് നേരിടുമെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍.


ബോണ്‍മൗത്തില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള മടക്കയാത്രയ്ക്ക് ഏറ്റവും ചെലവ് കുറഞ്ഞ വിമാന നിരക്ക് 38 പൗണ്ടാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞ റെയില്‍ നിരക്ക് 127 പൗണ്ടാണെന്ന് വിച്ച്? നടത്തിയ റിസേര്‍ച്ച് വ്യക്തമാക്കുന്നു.

ഏപ്രില്‍ 1 മുതല്‍ എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുന്നതോടെ ഈ വിടവ് കൂടുതല്‍ വലുതായി മാറും. ഡ്യൂട്ടി ഓരോ യാത്രക്കാര്‍ക്കും 13 പൗണ്ടില്‍ നിന്നും 6.50 പൗണ്ടായാണ് കുറയ്ക്കുന്നത്. ഗവണ്‍മെന്റിന്റെ പ്രോത്സാഹനത്തോടെ നിരക്ക് കുറഞ്ഞ വിമാനങ്ങള്‍ കൂടുന്നത് ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷനും, കാലാവസ്ഥാ വ്യതിയാനവും വര്‍ദ്ധിപ്പിക്കുന്നുവെന്ന് കണ്‍സ്യൂമര്‍ ചാമ്പ്യന്‍ വ്യക്തമാക്കുന്നു.


എന്തായാലും നിലവില്‍ ട്രെയിന്‍ യാത്രയേക്കാള്‍ ലാഭകരമായ വിമാന സര്‍വ്വീസുകള്‍ ലഭ്യമാണെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. ഈസ്റ്റര്‍ അവധിക്കാലത്ത് യുകെയിലെ പത്ത് ട്രെയിന്‍ റൂട്ടുകളിലെ ട്രെയിന്‍, വിമാന നിരക്കുകളാണ് വിച്ച്? വിദഗ്ധര്‍ പരിശോധിച്ചത്.

എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി കുറച്ച സര്‍ക്കാര്‍ നടപടി വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് വിച്ച്? ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ട്രെയിന്‍ ഉപയോഗത്തേക്കാള്‍ ലാഭകരമായ വിമാന യാത്രകള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ക്ക് പ്രോത്സാഹനമാകും.
Other News in this category



4malayalees Recommends