ഒരു നഴ്സിനെ 19 വര്‍ഷം മുന്‍പ് പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്ത പ്രതിക്ക് പത്തര വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. 61-കാരനായ അഡ്രിയാന്‍ സാച്ച്വെല്ലാണ് ഇരയുടെ കഴുത്തില്‍ തണുപ്പേറിയ, വെള്ളിവസ്തു കുത്തിപ്പിടിച്ച ശേഷം ക്രൂരമായി അക്രമിച്ചത്.
2004 ജൂലൈ 4ന് വെസ്റ്റ് ലണ്ടനിലെ ആക്ടണ് പാര്‍ക്കില്‍ വെച്ചാണ് സ്ത്രീ അക്രമിക്കപ്പെട്ടത്. ഒരു സുഹൃത്തിന്റെ പുതിയ ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷം ഇവിടുത്തെ ഒരു ലോക്കല്‍ പബ്ബില്‍ കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവമെന്ന് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി.
സ്ത്രീയുടെ അടിവസ്ത്രത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ അഡ്രിയാന്റേതുമായി മാച്ചായതോടെയാണ് ക്രൂരമായ സംഭവത്തിലെ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം കുരുങ്ങിയത്. മറ്റൊരു ലൈംഗിക അക്രമ കേസില്‍ പ്രതിയെ ഹാജരാക്കിയപ്പോഴാണ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസ് തെളിഞ്ഞത്.
ബലാത്സംഗത്തിന് ഇരയായ നഴ്സിനെ ഈ സംഭവം സാരമായ രീതിയില്‍ ബാധിച്ചു. ഇവര്‍ക്ക് ഇതിന് ശേഷം അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായി. കുറ്റം നിരാകരിച്ചെങ്കിലും ഡിഎന്‍എ തെളിവ് കുടുക്കിയതോടെ ജൂറി അഡ്രിയാനെ കുറ്റക്കാരനായി പ്രഖ്യാപിച്ചു.