യുകെയില്‍ ഫെബ്രുവരിയില്‍ മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍ ഉയരാന്‍ തുടങ്ങി;2022 ഓഗസ്റ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ്; കഴിഞ്ഞ മാസം 43,536 മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍;മാര്‍ക്കറ്റ് തിരിച്ച് വരുന്നതിന്റെ സൂചനയെന്ന് വിദഗ്ധര്‍

യുകെയില്‍  ഫെബ്രുവരിയില്‍  മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍  ഉയരാന്‍ തുടങ്ങി;2022 ഓഗസ്റ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ്; കഴിഞ്ഞ മാസം 43,536 മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍;മാര്‍ക്കറ്റ് തിരിച്ച് വരുന്നതിന്റെ സൂചനയെന്ന് വിദഗ്ധര്‍
യുകെയില്‍ 2022 ഓഗസ്റ്റിന് ശേഷം മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍ ആദ്യമായി ഉയരാന്‍ തുടങ്ങിയെന്ന പുതിയ കണക്കുകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. ഇത് പ്രകാരം ഫെബ്രുവരിയില്‍ മോര്‍ട്ട്‌ഗേജ് അപ്രൂവലുകളുടെ എണ്ണം 43,536ലാണെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡാറ്റ വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജനുവരി വരെയുള്ള തുടര്‍ച്ചയായ അഞ്ച് മാസങ്ങളായി മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍ ഇടിയുന്ന പ്രവണതയായിരുന്നു മാര്‍ക്കറ്റില്‍ അനുഭവപ്പെട്ടിരുന്നത്.

മോര്‍ട്ട്‌ഗേജ് അപ്രൂവലുകളുടെ മൂല്യം മാസാന്ത അടിസ്ഥാനത്തില്‍ 8.6ബില്യണ്‍ പൗണ്ടില്‍ നിന്നും 9.7 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. റീമോര്‍ട്ട്‌ഗേജ് അപ്രൂവലുകളുടെ എണ്ണം ജനുവരിയില്‍ 25,364 ആയിരുന്നതില്‍ നിന്നും ഫെബ്രുവരിയില്‍ 28,093 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ജനുവരിയില്‍ റീമോര്‍ട്ട്‌ഗേജ് അപ്രൂവലുകളുടെ മൂല്യം 5.2 ബില്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ ഫെബ്രുവരിയില്‍ 5.9 ബില്യണ്‍ പൗണ്ടായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

നെറ്റ് മോര്‍ട്ട്‌ഗേജ് ബോറോയിംഗില്‍ നാടകീയമായ ഇടിവാണ് പ്രകടമായിരിക്കുന്നത്. ഇക്കാര്യത്തില്‍ 0.7 ബില്യണ്‍ പൗണ്ടിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. 2021 ജൂലൈയ്ക്ക് ശേഷം നെറ്റ് മോര്‍ട്ട്‌ഗേജ് ബോറോയിംഗിലുണ്ടായിരിക്കുന്ന ഏറ്റവും കൂടിയ ഇടിവാണിത്. കോവിഡ് 19 കാലത്തെ ഇടിവിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ 2016 ഏപ്രിലിന് ശേഷമുണ്ടായിരിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍ കുതിച്ച് കയറുന്നത് 2022 അവസാന ക്വാര്‍ട്ടറിലെ പതനത്തിന് ശേഷം മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റ് തിരിച്ച് വരുന്നതിന്റെ സൂചനയാണെന്നാണ് നോര്‍ത്ത് ലണ്ടന്‍ എസ്‌റ്റേറ്റ് ഏജന്റും മുന്‍ റൈസ് റെസിഡന്‍ഷ്യല്‍ ചെയര്‍മാനുമായ ജെറമി ലീഫ് പറയുന്നു.

മോര്‍ട്ട്‌ഗേജ് ഡിമാന്റ് മെല്ലെ വര്‍ധിച്ച് വരുന്നുവെന്നും നിലവില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ സ്ഥിരത കൈവരിക്കുന്നുവെന്നും നിര്‍ണായകമായ സ്പ്രിംഗ് കാലത്തേക്ക് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്നുവെന്നും ലീഫ് എടുത്ത് കാട്ടുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നെറ്റ് ബോറോയിംഗ് 5.9 ബില്യണ്‍ പൗണ്ടായിരുന്നുവെന്നും പിന്നീട് ഓരോ മാസം കഴിയും തോറു അത് ഇടിഞ്ഞ് വരുകയായിരുന്നുവെന്നും ഫെബ്രുവരിയില്‍ അത് 0.7 ബില്യണ്‍ പൗണ്ടിലെത്തിയെന്നും തുടര്‍ന്നാണീ കയറ്റമെന്നും ലൈവ് മോര്‍ എംഡി ഓഫ് കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് ആയ സൈമണ്‍ വെബ് അഭിപ്രായപ്പെടുന്നു.

Other News in this category



4malayalees Recommends