രണ്ടുവയസ്സുള്ള മകനെ തനിച്ചാക്കി അനു യാത്രയായി; നോര്‍വിച്ചില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു

രണ്ടുവയസ്സുള്ള മകനെ തനിച്ചാക്കി അനു യാത്രയായി; നോര്‍വിച്ചില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
നോര്‍വിച്ചില്‍ നിന്നുള്ള മരണവാര്‍ത്ത ഏവരേയും വേദനയിലാഴ്ത്തുകയാണ്.കാന്‍സര്‍ ബാധിച്ചു വയനാട് സ്വദേശിനിയായ അനു ബിജു (29)അന്തരിച്ചു. രണ്ടു വയസുള്ള മകന്‍ എഡിന് ഇനി അമ്മയുടെ വാത്സല്യം അറിയാനാകില്ല...

നഴ്‌സ് ദമ്പതികളായ അനുവും ബിജുവും യുകെയില്‍ എത്തിയിട്ട് കുറച്ചുകാലം മാത്രം .വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച ബിജുവിന്റെ വിസയില്‍ ഡിപെന്‍ഡന്റ് ആയിട്ടാണ് അനു യുകെയില്‍ എത്തുന്നത്. യുകെയിലെത്തി ജോലിയുള്‍പ്പെടെ കാര്യങ്ങളില്‍ ശ്രമിക്കവേയാണ് സ്തനത്തില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അതും അവസാന ഘട്ടത്തിലാണ് തിരിച്ചറിയുന്നത്. പിന്നീട് വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു.

വായനാട്ടുകാരിയായ അനു വിവാഹശേഷം ആലപ്പുഴയിലാണ് താമസം.കുടുംബത്തിന് പിന്തുണയുമായി നോര്‍വ്വിച്ച് മലയാളി സമൂഹം ഒരുമിച്ചുണ്ട്.മൃതദേഹം നാട്ടില്‍ എത്തിക്കും.

Other News in this category



4malayalees Recommends