നോട്ടിങ്ഹാമില്‍ ചാരിറ്റി ബോക്‌സിംഗ് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു ; അവയവ ദാനത്തിന് തയ്യാറായി കുടുംബം

നോട്ടിങ്ഹാമില്‍ ചാരിറ്റി ബോക്‌സിംഗ് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു ; അവയവ ദാനത്തിന് തയ്യാറായി കുടുംബം
23 ാം വയസ്സില്‍ തന്റെ ഇഷ്ട വിനോദത്തിനിടെയാണ് ജുബല്‍ റെജിയ്ക്ക് പരിക്കേറ്റത്. ഇപ്പോഴിതാ ജീവന്‍ തന്നെ നഷ്ടമായിരിക്കുകയാണ്. നോട്ടിങ്ഹാമില്‍ നടന്ന ചാരിറ്റി ബോക്‌സിങ് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നോട്ടിങ്ഹാം എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു. നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 23 കാരനായ ജുബല്‍ റെജിയാണ് മരിച്ചത്.നോട്ടിങാഹം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ഫിസിയോ തെറാപ്പി മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ജുബല്‍ റെജി.

മാര്‍ച്ച് 25 ശനിയാഴ്ച വൈകീട്ട് ഹാര്‍വി ഹാഡന്‍ സ്‌പോര്‍ട്‌സ് വില്ലേജില്‍ നടന്ന ചാരിറ്റി ബോക്‌സിങ് മത്സരത്തില്‍ പങ്കെടുത്ത നോട്ടിങ്ഹം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ജുബൈല്‍ റെജി രണ്ടു റൗണ്ട് വിജയിച്ചിരുന്നു. മൂന്നാമത്തെ റൗണ്ടില്‍ ഒരു മിനിറ്റ് മുപ്പത് സെക്കന്‍ഡില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അബോധാവസ്ഥയിലായ ജൂബലിനെ നോട്ടിങ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്ററിലേക്ക് എത്തിക്കുകയായിരുന്നു. മസ്തിഷ്‌കാഘാതം സംഭവിച്ച ജുബല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. അബുദാബിയില്‍ നിന്ന് മാതാപിതാക്കള്‍ എത്തി അവസാനമായി കണ്ടു.അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കി. ഈ കൊച്ചു ജീവിതത്തില്‍ മഹത്തായ അവയവ ദാനത്തിന്റെ മഹത്വം ഓര്‍മ്മപ്പെടുത്തിയ ശേഷമാണ് ജുബല്‍ യാത്രയായത്. ഇന്ന് ഉച്ചയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.കോട്ടയം സ്വദേശികളാണ് കുടുംബം.


Other News in this category



4malayalees Recommends