മുന്‍ പ്രസിഡന്റിനെ കുരുക്കിയതില്‍ അഭിമാനം! രൂക്ഷ പ്രതികരണവുമായി നീലച്ചിത്ര താരം; ഡൊണാള്‍ഡ് ട്രംപ് തൊടാന്‍ കഴിയാത്ത വ്യക്തിയല്ല; കേസില്‍ പെട്ട ട്രംപ് അക്രമം അഴിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി സ്റ്റോമി ഡാനിയേല്‍സ്; എന്നാലും ഭയമില്ല?

മുന്‍ പ്രസിഡന്റിനെ കുരുക്കിയതില്‍ അഭിമാനം! രൂക്ഷ പ്രതികരണവുമായി നീലച്ചിത്ര താരം; ഡൊണാള്‍ഡ് ട്രംപ് തൊടാന്‍ കഴിയാത്ത വ്യക്തിയല്ല; കേസില്‍ പെട്ട ട്രംപ് അക്രമം അഴിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി സ്റ്റോമി ഡാനിയേല്‍സ്; എന്നാലും ഭയമില്ല?

ആര്‍ക്കും തൊടാന്‍ കഴിയാത്ത വ്യക്തിയല്ല ഡൊണാള്‍ഡ് ട്രംപെന്ന് ഇദ്ദേഹത്തിനെതിരായ മാന്‍ഹാട്ടണ്‍ ജൂറിയുടെ ഉത്തരവ് തെളിയിച്ചതായി സ്റ്റോമി ഡാനിയേല്‍സ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെ താന്‍ ഭയക്കുന്നില്ലെന്നും, അയാളെ നഗ്നനായി കണ്ടിട്ടുണ്ടെന്നതാണ് ഇതിന് കാരണമെന്നും ഈ നീലച്ചിത്ര താരം തമാശയായി കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ ബിസിനസ്സ് തട്ടിപ്പ് കേസുകളില്‍ കുറ്റം ചുമത്താന്‍ ജൂറി തീരുമാനിച്ചതോടെ 'മരണവും, നാശനഷ്ടവും' ഉണ്ടാകുമെന്നും സ്‌റ്റോമി ഡാനിയേല്‍സ് മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ പ്രസിഡന്റിനെ ജയിലിലേക്ക് അയയ്ക്കാന്‍ സാധ്യതയുള്ള കേസാണ് ഇത്.

'അധികാരത്തിലുള്ള ഒരാളും നിയമത്തിന് അതീതനല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്', ടൈംസിനോട് സംസാരിക്കവെ ഡാനിയേല്‍സ് വ്യക്തമാക്കി. നിങ്ങളുടെ ജോലി എന്തായാലും, ബാങ്ക് അക്കൗണ്ട് എന്ത് പറഞ്ഞാലും, നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും. നീതി ലഭിക്കുകയും ചെയ്യും. ഇത് നിര്‍ദ്ദോഷമായ കാര്യമല്ല. എന്നാല്‍ ഇതിന് മുന്‍പ് അയാള്‍ നിരവധി കാര്യങ്ങള്‍ തകര്‍ത്തു. ഒരു നീലച്ചിത്ര താരമാണെന്ന വിഷയത്തില്‍ എനിക്ക് ഉത്തമ ബോധ്യമുണ്ട്', ഡാനിയേല്‍സ് വ്യക്തമാക്കി.

Stormy Daniels, whose real name is Stephanie Clifford, testified before the grand jury

നേരിട്ടെത്തി അറസ്റ്റ് വരിച്ചില്ലെങ്കില്‍, അറസ്റ്റ് ചെയ്യാനും, ന്യൂയോര്‍ക്കിലേക്ക് നാടുകടത്താനും സാധ്യതയുണ്ടെന്ന് 76-കാരനെ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രസിഡന്റിന് എതിരെ ചുമത്തുന്ന കുറ്റങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാലും ഡാനിയേല്‍സിനും, മറ്റൊരു സ്ത്രീക്കും നല്‍കിയ പണത്തിന്റെ പേരിലാണെന്നാണ് കരുതുന്നത്.
Other News in this category



4malayalees Recommends