ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല; പകരം ഫസ്റ്റ് ലേഡി ജില്‍ ബൈഡനോ, വൈസ് പ്രസിഡന്റ് കമലാ ഹാരിസോ എത്തിച്ചേരും; ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും ലോകനേതാക്കള്‍ക്ക് ക്ഷണക്കത്ത്

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല; പകരം ഫസ്റ്റ് ലേഡി ജില്‍ ബൈഡനോ, വൈസ് പ്രസിഡന്റ് കമലാ ഹാരിസോ എത്തിച്ചേരും; ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും ലോകനേതാക്കള്‍ക്ക് ക്ഷണക്കത്ത്

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാന്‍ സാധ്യത കുറഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍ വൈറ്റ് ഹൗസില്‍ നിന്നും ഫസ്റ്റ് ലേഡി ജില്‍ ബൈഡനോ, വൈസ് പ്രസിഡന്റ് കമലാ ഹാരിസോ പകരം പിന്തുണ അറിയിക്കാനായി എത്തുമെന്നാണ് കരുതുന്നത്.


മേയില്‍ നടക്കുന്ന ചടങ്ങുകള്‍ക്കായി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ക്ഷണക്കത്ത് ഇമെയിലായി വിവിധ ലോകനേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ബൈഡന്‍ ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നത്. എന്നാല്‍ മനഃപ്പൂര്‍വ്വം ചടങ്ങ് ഒഴിവാക്കിയതല്ലെന്നും, കിരീടധാരണത്തിലേക്ക് യുഎസ് പ്രസിഡന്റ് എത്തിച്ചേരില്ലെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്.

യുഎസിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് ലേഡി അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് എത്തുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. രാജ്ഞിയ്ക്ക് വേണ്ടി കാലിഫോര്‍ണിയ ഗവര്‍ണറും, യുഎസ് ആര്‍മി ചീഫുമാണ് എത്തിയത്.

മേയ് 6ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലാണ് കിരീടധാരണം. ആയിരം വര്‍ഷം പഴക്കമുള്ള ആചാരങ്ങളുടെ പ്രതിഫലനമാകും ചടങ്ങ്.
Other News in this category



4malayalees Recommends